HOME
DETAILS

മുഖ്യമന്ത്രി പദം മറന്ന് ശശികല ജയിലിലേക്ക്; അനധികൃത സ്വത്ത് സമ്പാദന കേസിലെ നാള്‍വഴികള്‍ ഇങ്ങനെ

  
backup
February 14 2017 | 06:02 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%a6%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

ന്യൂഡല്‍ഹി: ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രിയാവാമെന്ന ശശികലയുടെ മോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിംകോടതി വിധി. കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ലഭിക്കുന്ന വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു

ശശികലയെ മാത്രമല്ല ജയലളിതയെയും വിടാതെ പിന്തുടര്‍ന്ന അനധികൃത സ്വത്ത് സമ്പാദനത്തിന്റെ നാള്‍വഴികള്‍ എങ്ങനെയെന്ന് നോക്കാം..

1996 ജൂണ്‍ 14
സുബ്രഹ്മണ്യം സ്വാമിയുടെ പരാതി പ്രകാരം തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം ജയയുടെ വസതിയില്‍ റെയ്ഡ് നടത്തി. ജയലളിത 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തി.

1996 ജൂണ്‍ 18
ഡി.എം.കെ സര്‍ക്കാര്‍ കേസില്‍ ജയലളിതയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുന്നു.

1996 ജൂണ്‍ 21
പരാതി അന്വേഷിക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ലതിക സരണി ഐ.പി.എസിന് നിര്‍ദ്ദേശം നല്‍കി.

1997 ജൂണ്‍ 4
66.65 കോടിയുടെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

1997 ഒക്ടോബര്‍ 21
ജയലളിത, വി.കെ ശശികല, വി.എന്‍ സുധാകരന്‍, ജെ. ഇളവരശി എന്നിവര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി.

2003 ഫെബ്രുവരി 28

കേസ് തമിഴ്‌നാട്ടില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവ് അന്‍പഴകന്‍ സുപ്രിംകോടതിയെ സമീപിച്ചു.

2003 നവംബര്‍ 18
ചെന്നൈയില്‍ വിചാരണ ശരിയായി നടക്കാന്‍ സാധ്യതയില്ല എന്ന് നിരീക്ഷിച്ച് വിചാരണ സുപ്രീംകോടതി കേസ് ബംഗളൂരുവിലേക്ക് മാറ്റി.

2010 ജനുവരി 22
അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ ആരംഭിച്ചു.

2014 ആഗസ്റ്റ് 28
വിചാരണ അവസാനിച്ചു. സെപ്റ്റംബര്‍ 20 വിധി പറയാനായി മാറ്റി.

2014 സെപ്റ്റംബര്‍ 16

ജയലളിതയുടെ അപേക്ഷ പ്രകാരം പ്രത്യേക കോടതി, വിധി പ്രസ്താവിക്കുന്ന സ്ഥലം ബംഗളൂരു സെന്‍ട്രല്‍ ജയിലിനടുത്തേക്ക് മാറ്റി. കേസ് വിധി പറയാനായി സെപ്റ്റംബര്‍ 27ലേക്കും മാറ്റി.

2014 സെപ്റ്റംബര്‍ 27

കേസില്‍ ബംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ പ്രത്യേക അപ്പീല്‍ കോടതി ജയലളിതയടക്കം നാലു പേര്‍ കുറ്റക്കാരെന്നെ് കണ്ടെത്തി, നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു.

2014 ഒക്ടോബര്‍ 17

പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തു; ജയലളിതക്ക് ജാമ്യം ലഭിച്ചു.

2014 ഒക്ടോബര്‍ 18

ജയലളിത ജയില്‍ മോചിതയായി.

2015 മേയ് 11

കര്‍ണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി

2016 ജൂണ്‍ 7

ഹൈക്കോടതി വിധിക്കെതിരായി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി.

2016 ഡിസംബര്‍ 5

ജയലളിത അന്തരിച്ചു

2017 ഫെബ്രുവരി 14

ജയലളിതയെയും ശശികലയെയും വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
വിചാരണ കോടതി വിധി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago