HOME
DETAILS
MAL
കോണ്‍ഗ്രസിന് കര്‍ണാടക വിടാന്‍ സമയമായെന്ന് മോദി
backup
February 05 2018 | 03:02 AM
ബംഗളൂരു: കോണ്‍ഗ്രസിന് കര്‍ണാടക വിടാന്‍ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ ഗ്രസ് നില്‍ക്കുന്നത് പുറത്തേക്കുള്ള വഴിയുടെ അടുത്താണെന്ന് മോദി പറഞ്ഞു. ബംഗളൂരുവില്‍ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സര്‍ക്കാരിന് കര്‍ണാടക വിടാനുള്ള സമയം അടുത്തുവെന്ന് വ്യക്തമാക്കുന്നതാണ് ജനങ്ങളുടെ ആകാംക്ഷയും ഇക്കാണുന്ന കാവി നിറങ്ങളുമെന്ന് മോദി പറഞ്ഞു. പാവങ്ങള്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ വികസനവും മികച്ചറോഡുകളും പുതിയ മെട്രോ പാതകളും ട്രെയിനുകളും ഉറപ്പാക്കുമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."