HOME
DETAILS
MAL
ജില്ലകള്‍ തോറും സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി ബാലന്
backup
February 14 2017 | 12:02 PM
തൃശൂര്‍: ജില്ലകള്‍ തോറും സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മന്ത്രി എ.കെ ബാലന്. ഇതിനായി 40 കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സാഹിത്യ-കല-സാംസ്കാരിക നായകരുടെ നാമധേയത്തിലാണ് സമുച്ചയങ്ങള്‍ സ്ഥാപിക്കുക. ഇതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ രാജാ രവിവര്‍മ്മ, സ്വാതി സംഗീത പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അക്കാദമിക, സാംസ്കാരിക സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍ഡ് വര്‍ധിപ്പിച്ചതായും പുതിയ ഗ്രാന്‍ഡുകള്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."