ബാങ്കില്‍ പണയംവച്ച സ്വര്‍ണത്തില്‍ തിരിമറി: ജീവനക്കാരന് പിടിയില്‍
പെരുമ്പാവൂര്‍: ബാങ്കില്‍ പണയംവച്ച സ്വര്‍ണത്തില്‍ തിരിമറി നടത്തിയ ബാങ്ക് ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു.
നെടുംതോട് പുത്തന്‍ പീടികയില്‍ വീട്ടില്‍ സബീര്‍ (37)നെയാണ് കുറുപ്പംപടി പൊലിസ് പിടികൂടിയത്. വളയന്‍ചിറങ്ങര എസ്.ബി.റ്റിയിലെ ഹെഡ്ഡ് ക്യാഷ്യറായി ജേലി ചെയ്തിരുന്ന പ്രതി ബാങ്കിന്റെ ഉപഭോക്താക്കള്‍ പണയം വയ്ക്കുന്നതിനായി കൊണ്ട് വരുന്ന സ്വര്‍ണാഭരണങ്ങള്‍ പണയമായി സ്വീകരിച്ച ശേഷം ബാങ്കിന്റെ സീലും നമ്പറും പതിപ്പിച്ച രസീത് നല്‍കുകയും ബാങ്ക് കൗണ്ടറില്‍ നിന്നും പണം കൊടുത്ത ശേഷം ആഭരണങ്ങള്‍ ബാങ്കില്‍ പണയം വയ്ക്കാതെ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളില്‍ കൂടുതല്‍ തുകയ്ക്ക് പണയം വക്കുകയായിരുന്നു പ്രതി.
ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം എടുത്തുകൊടുക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."