HOME
DETAILS

ആദ്യം നന്നാക്കേണ്ടത് സ്വന്തം കുടുംബം

  
backup
February 06 2018 | 02:02 AM

aadya-nannakkendath-swntham-kudumbam

ദുബായിലെ സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ട ബിനോയ് കോടിയേരിയുടെ കേസില്‍ സി.പി.എം ഇടപെടില്ലെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇന്നലെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള മാധ്യമങ്ങളോടു പ്രതികരിച്ചു കഴിഞ്ഞു. പ്രായപൂര്‍ത്തിയായ വ്യക്തി നടത്തിയ സാമ്പത്തിക ഇടപാടിന്റെ ബാധ്യതയും ഉത്തരവാദിത്വവും ആ വ്യക്തിയുടെ മാതാപിതാക്കളുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുതെന്നും അതിനാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യത്തില്‍ അധിക്ഷേപിക്കുന്നതില്‍ അര്‍ഥമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എം നേതാക്കളില്‍ ഇനിയും പ്രസ്താവനയിറക്കാന്‍ സാധ്യതയുള്ളവരും പറയാനിടയുള്ളത് ഇതേ വാക്കുകളായിരിക്കുമെന്നതില്‍ സംശയമില്ല.
ശരിയാണ്, ഒരാള്‍ ചെയ്ത തെറ്റിന് അയാളുടെ ഉറ്റ ബന്ധുക്കളെ കുറ്റം പറയുന്നതു ശരിയല്ല. അതുകൊണ്ടുതന്നെ ബിനോയ് കോടിയേരി നടത്തിയെന്നു പറയുന്ന ഈ സാമ്പത്തിക ഇടപാടിന്റെ ഉത്തരവാദിത്വം കോടിയേരി ബാലകൃഷ്ണനിലോ സി.പി.എമ്മിലോ ചുമത്തുന്നില്ല. പക്ഷേ, മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. പൊതുപ്രവര്‍ത്തകര്‍ നാടുനന്നാക്കാനിറങ്ങുന്നതിനു മുന്‍പ് വീടു നന്നാക്കാന്‍ ബാധ്യതപ്പെട്ടവരാണ്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേ ഇത്തരം ആരോപണങ്ങളുയരുമ്പോള്‍ കോലാഹലം സൃഷ്ടിക്കുകയും അണികളെ തെരുവിലിറക്കുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല.
മറ്റൊരു രാജ്യത്തെ പൗരനെ ഇന്ത്യയിലെ ഒരു സുപ്രധാനപാര്‍ട്ടിയുടെ സമുന്നതനേതാവിന്റെ മകന്‍ സാമ്പത്തികമായി കബളിപ്പിച്ചുവെന്നതാണ് ആരോപണം. ഒന്നേമുക്കാല്‍ കോടിയോ പതിമൂന്നു കോടിയോ എന്ന തര്‍ക്കം മാറ്റിവയ്ക്കാം. വാങ്ങിയ പണം തിരിച്ചുനല്‍കിയില്ല എന്ന തരത്തിലൊരു കേസ് ദുബായില്‍ ഉണ്ടായിട്ടുണ്ടെന്നതും അതുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിക്ക് യാത്രാവിലക്കുണ്ടെന്നതും യാഥാര്‍ഥ്യമാണ്. പണം കിട്ടാനുള്ള ദുബായ് സ്വദേശി കേരളത്തിലെത്തി കാത്തുകെട്ടിക്കിടക്കുകയുമാണ്.
ഇത്തരമൊരു സന്ദര്‍ഭത്തില്‍, അതു വെറുമൊരു വ്യക്തിപ്രശ്‌നമായി ഞങ്ങള്‍ക്കൊന്നും അറിയില്ല ഇടപെടാനും പറ്റില്ല എന്ന നിലയില്‍ പെരുമാറുന്നതു ശരിയല്ല. ഇതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും കാശു കിട്ടാനുണ്ടെന്നു പറയുന്ന വ്യക്തി തട്ടിപ്പുകാരനാണെന്നും ബിനോയിക്ക് യു.എ.ഇ സര്‍ക്കാര്‍ നല്ല സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും അവകാശപ്പെട്ടതുകൊണ്ടും കാര്യമില്ല. ദുബായില്‍ പണം കൊടുത്തതു പിരിക്കാന്‍ അറബിയെന്തിനാ ഇവിടേക്കു വരുന്നത് എന്നു പരിഹസിച്ചതുകൊണ്ടും കാര്യമില്ല.
പൊതുപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വ്യക്തിശുദ്ധിയും കുടുംബശുദ്ധിയും പരിപാലിക്കുന്നവരായിരിക്കണം. സമൂഹത്തല്‍ മാതൃകാപരമായ രീതിയില്‍ ജീവിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. നേതാക്കളുടെ മക്കള്‍ കോടിക്കണക്കിനു രൂപയുടെ ദുരൂഹമായ ബിസിനസുകളില്‍ ഇടപെടുന്നുവെന്ന ആരോപണം ഉയരുന്നത് ആ മക്കളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വിഷയമായിരിക്കില്ല. നേതാവിന്റെ ശുദ്ധിയെയും പാര്‍ട്ടിയുടെ ശുദ്ധിയെയും ഇതു ബാധിക്കും.
ബിനോയ് കോടിയേരിയെയും അദ്ദേഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണത്തെയും തല്‍ക്കാലം മാറ്റിവയ്ക്കാം, ഇന്ത്യയിലെ മൊത്തം രാഷ്ട്രീയരംഗത്തെ അധാര്‍മികതയെയും അഴിമതിയെയും മാറ്റിവയ്ക്കാം. കേരളത്തിലെ മാത്രം രാഷ്ട്രീയനേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വരുമാനസ്രോതസ്സിനെയും അവരില്‍ പലരും വാരിക്കൂട്ടിയ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത സമ്പത്തിനെയും കുറിച്ചു വെറുതെയൊന്നു ചിന്തിച്ചു നോക്കുക. അത്ഭുതം കൊണ്ടു സാധാരണജനങ്ങള്‍ ബോധരഹിതരായിപ്പോകും.
കക്ഷത്തെ ബാഗിലൊരു ഷര്‍ട്ടും തോര്‍ത്തുമുണ്ടും മാത്രം സമ്പാദ്യമായി തന്റെ രാഷ്ട്രീയകക്ഷിയുടെ ആസ്ഥാനം കുടുംബവീടാക്കി പൊതുപ്രവര്‍ത്തനം ആരംഭിച്ചവനും ഉടുതുണിക്കു മറുതുണിയില്ലാത്തവനുമൊക്കെ പില്‍ക്കാലത്ത് കോടീശ്വരന്മരാകുന്നതിനു സാക്ഷികളാണ് ഇവിടത്തെ വോട്ടര്‍മാര്‍. സ്ഥാനാര്‍ഥിത്വം കിട്ടാന്‍വേണ്ടി ബന്ധപ്പെട്ട നേതാക്കള്‍ക്കു കോടികള്‍ സംഭാവനയോ സമ്മാനമോ ഒക്കെയായി നല്‍കാന്‍ തയാറാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍പോലും പല മണ്ഡലങ്ങളും പേയ്‌മെന്റ് മണ്ഡലങ്ങളാണ്. രാഷ്ട്രീയവും സ്ഥാനമാനങ്ങളും പണമുള്ളവനു വിലയ്ക്കു വാങ്ങാനാവുന്നതും കൗശലക്കാരനു കൊയ്‌തെടുക്കാനാകുന്നതുമാണെന്ന അവസ്ഥയാണിന്ന്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പോലും റിയല്‍എസ്റ്റേറ്റ് ഇടപാടുകാരാണ്. അധികാരത്തിന്റെ മറവില്‍ അവര്‍ക്കു ഭൂമിഇടപാട് വളരെ എളുപ്പമായിത്തീരുന്നു. അങ്ങനെ ഓരോ അധികാരക്കസേരയും പണമുണ്ടാക്കാനുള്ള ഉപാധികളായി മാറുന്നു. ഒരു രാഷ്ട്രീയപ്രസ്ഥാനവും അത്തരം പ്രവണതകളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കരുത്.
ആദ്യം നന്നാവേണ്ടത് അവനവനാണ്. പിന്നെ, കുടുംബവും. അപ്പോഴേ നാടു നന്നാവൂ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago