പഞ്ചായത്തംഗങ്ങള്‍ പഞ്ചായത്തോഫിസ് ഉപരോധിച്ചു
കരുനാഗപ്പള്ളി: തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ നടന്ന് കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പത്താം വാര്‍ഡ് പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് തൊടിയൂര്‍ മണ്ഡലം പ്രസിഡന്റുമായ ഏ. ഷഹനാസ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടിസിന് പഞ്ചായത്ത് കമ്മിറ്റി അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗങ്ങള്‍ പഞ്ചായത്താഫിസ് ഉപരോധിച്ചു.
സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടേയും പഞ്ചായത്ത് സെക്രട്ടറിയുടേയും മൊബൈല്‍ ടവര്‍ കമ്പനിക്ക് അനുകൂലമായ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.എം സലിം, പഞ്ചായത്തംഗങ്ങളായ ഏ. ഷഹനാസ്, അജിതാ മോഹന്‍, ഗീതാഭീതീഹരന്‍ പിള്ള, മിനി സജിത്ത്, സുജാത, റഹ്മത്ത് ഷാജി, ഒ.അംബികാദേവി തുടങ്ങിയവര്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌ക്കരിച്ച് പഞ്ചായത്തിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധസമരം നടത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ ടി. തങ്കച്ചന്‍, കെ.ഏ ജവാദ്, സി.ഒ കണ്ണന്‍, ഷിബു എസ് തൊടിയൂര്‍, ഷാജി കൃഷ്ണന്‍ ഷമീം എന്നിവര്‍ പ്രസിഡന്റ് കടവിക്കാട്ട് മോഹനന്‍, സെക്രട്ടറി സരോജാക്ഷന്‍ പിള്ള, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് എന്നിവരുമായി ചര്‍ച്ച നടത്തി. അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രസ്തുത വിഷയം അജണ്ട വച്ച് ചര്‍ച്ച ചെയ്യാം എന്ന ധാരണയില്‍ പഞ്ചായത്തംഗങ്ങള്‍ ഉപരോധസമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."