ബെയ്‌ലി പാലത്തിന് ശ്രമം നടത്തിയത് ജനങ്ങളുടെ യാത്രാദുരിതം ഒഴിവാക്കാന്‍: കൊടിക്കുന്നില്‍ സുരേഷ് എം.പി
കൊട്ടാരക്കര: ഏനാത്ത് പാലം അപകടാവസ്ഥയിലായപ്പോള്‍ എം.സി റോഡിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ് താല്‍ക്കാലികമായി ബെയ്‌ലി പാലം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിലും കരസേനയിലും താന്‍ സമര്‍ദ്ദം ചെലുത്തിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കരസേന താല്‍ക്കാലികമായി പാലം പണിയുമെന്ന ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പാലം പണിയാന്‍ കത്ത് നല്‍കിയത്. കല്ലടയാറിന് കുറുകെ താഴത്തുകുളക്കടയേയും മണ്ണടിയേയും യോജിപ്പിക്കുന്ന ചെട്ടിയാരഴികത്ത് പാലം നിര്‍മാണം തുടങ്ങാന്‍ സര്‍ക്കാര്‍ തയാറാകണം. ഭാവിയില്‍ ഏനാത്ത് പാലത്തിന് ബദലായി ഉപയോഗിക്കുവാന്‍ കഴിയുന്ന പാലമാണിത്.
കൊട്ടാരക്കര താലൂക്കാശുപത്രയിലെ പ്രസവബ്ലോക്കിന് 2014-15 വര്‍ഷത്തെ എം.പി ഫണ്ടില്‍ നിന്നും 30 ലക്ഷംരുപ അനുവദിച്ച് ലിഫ്റ്റ് സംവിധാനം പണികഴിപ്പിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ ലിഫ്റ്റിങ് സംവിധാനം രോഗികള്‍ക്കായി തുറന്നു കൊടുക്കും. കൊല്ലം-തിരുമംഗലം ദേശീയ പാതയുടെ വികസനത്തിനായി കേന്ദ്രം 200 കോടി രുപയും കൊട്ടാരക്കര നവോദയ വിദ്യാലയത്തിന്റെ ഗ്രൗണ്ട് നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 10 ഏക്കര്‍ സ്ഥലവും അനുവദിച്ചിട്ടുണ്ട്. പുതിയതായി ആരംഭിക്കുന്ന പുനലൂര്‍-പാലക്കാട് എക്‌സ്പ്രസ് ട്രെയിന് സ്റ്റോപ്പിന്റെ കാര്യത്തില്‍ തര്‍ക്കത്തിലായതുകൊണ്ടാണ് സര്‍വിസ് ആരംഭിക്കാത്തത്. കിഴക്കന്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതത്തിന് പുതിയ നാഴികകല്ലായ പുനലൂര്‍- പാലക്കാട് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."