സൈമണ്‍ മാസ്റ്ററുടെ മൃതദേഹം: ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടു
കൊച്ചി: ഇസ്ലാം മതം സ്വീകരിച്ച തൃശൂര്‍ കാര സ്വദേശി ഇ.സി സൈമണ്‍ മാസ്റ്ററുടെ മൃതദേഹം ഖബറടക്കാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ കാര കാതിയാളം മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ മജീദ് നല്കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മുഹമ്മദ് ഹാജിയെന്ന പേരു സ്വീകരിച്ച സൈമണ്‍ മാസ്റ്റര്‍ താന്‍ മരിച്ചാല്‍ കാതിയാളം മഹല്ലില്‍ ഖബറടക്കണമെന്ന് 2000 സെപ്റ്റംബര്‍ എട്ടിന് എഴുതി വച്ചിരുന്നു.
എന്നാല്‍ ഫെബ്രുവരി രണ്ടിന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം വീട്ടുകാര്‍ മെഡിക്കല്‍ കോളജിന് വിട്ടു നല്കി. ആശുപത്രിയില്‍ കഴിയവെ സൈമണ്‍ മാസ്റ്റര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മൃതദേഹം വിട്ടു നല്‍കിയതെന്നാണ് വാദമെങ്കിലും ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ ഹാജരാക്കിയ രേഖയിലെ കൈയക്ഷരം സൈമണ്‍ മാസ്റ്ററിന്റേതല്ലെന്നും ഒപ്പ് വ്യത്യസ്തമാണെന്നും ഹരജിയില്‍ പറയുന്നു. രോഗം മൂര്‍ച്ഛിച്ച് അബോധാവസ്ഥയില്‍ കഴിഞ്ഞ സൈമണ്‍ മാസ്റ്റര്‍ മൃതദേഹം മെഡിക്കല്‍ കോളജിന് നല്കാന് പറഞ്ഞുവെന്ന വാദം തെറ്റാണെന്നും മൃതദേഹം വിട്ടുകിട്ടാന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."