സ്കൂള്‍ കെട്ടിട നിര്‍മാണത്തില്‍ അഴിമതിയെന്നാരോപണം
മാന്നാര്‍: ചെന്നിത്തല മഹാത്മാ എച്ച്.എസ്.എസിന്റെ പുതിയതായി പണിത കെട്ടിട നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി ആരോപണം. മൂന്ന് നില കെട്ടിടമായിരുന്നു കരാര്‍ ചെയ്തിരുന്നുവങ്കിലും രണ്ട് നില കെട്ടിടമാണ് നിര്‍മിച്ചത്. കെട്ടിടമാകട്ടെ ചോര്‍ന്നൊലിച്ച് തുടങ്ങി. കെട്ടിടത്തിന്റെ തടിപ്പണികള്‍ നിലവാരം കുറഞ്ഞവകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നും എസ്. കൃഷ്ണന് നമ്പൂതിരി, ജോര്‍ജ് കെ. ഈപ്പന്, ജി.രാമവര്‍മ്മ തമ്പുരാന്, ജി.യോഹന്നാന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നര കോടി രൂപയാണ് കെട്ടിത്തിന്റെ നിര്‍മാണത്തിനായി വകയിരുത്തിയത്. എന്നാല്‍ കെട്ടിടത്തിന് ഇത്രയും തുക ചെലവായിട്ടില്ല. കട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടിരുന്നത് പ്രാരംഭഘട്ടത്തിലെ പ്രസിഡന്റും സെക്രട്ടറിയും മാനേജരുമാണ്. അഴിമതിയാരോപണവും സ്വജനപക്ഷപാതവും നിലനിന്ന കമ്മിറ്റിയില്‍നിന്നും ഭൂരിപക്ഷം അംഗങ്ങളും 2014 ല്‍ രാജിവച്ചു.
ഭൂരിപക്ഷം നഷ്ടമായ കമ്മിറ്റിയെ ജനറല്‍ ബോഡി മരവിപ്പിച്ച് മാറ്റി നിര്‍ത്തി. ബാങ്ക് അക്കൗണ്ടുകളുടെ കണക്കുകളും മറ്റും ക്രയവിക്രയം ചെയ്തിരുന്നത് പ്രസിഡന്റും മാനേജരുമായിരുന്നു. ഓഡിറ്റേഴ്സിന്റെ ശക്തമായ ഇടപെടലുകള്‍ക്കുശേഷം 2014 വരെയുള്ള അവ്യക്തമായ കണക്കുകളും അനുബന്ധ രേഖകളും സമര്‍പ്പിച്ചത്. പിന്നീട് 2015 നവംബറില്‍ ഭൂരിപക്ഷമുള്ള അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പത്തംഗ ഭരണസമിതിയെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."