HOME
DETAILS
MAL
വള്ളക്കടവ് പാലം:സംരക്ഷണ നടപടികള്‍ വിശദീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
February 14 2017 | 20:02 PM
തിരുവനന്തപുരം: വലിയതുറ, ബീമാപള്ളി, ശംഖുമുഖം, എയര്‍പോര്‍ട്ട് ഭാഗങ്ങളിലേക്കുള്ള പ്രധാന കവാടമായ വള്ളക്കടവ് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ചെറിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പോലും പാലം കുലുങ്ങുന്ന സ്ഥിതിയാണെന്ന് വള്ളക്കടവ് പാലം സംരക്ഷണ സമിതിക്ക് വേണ്ടി ജനറല്‍ കണ്‍വീനര്‍ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ദിവസം നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലം വഴിയുള്ള ഗതാഗതം നിരോധിച്ച് പാലത്തിന്റെ പുനര്‍നിര്‍മാണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."