'ഭരണഘടനയോട് ഭരണാധികാരികള്‍ അനാദരവ് കാട്ടരുത് '
കരുനാഗപ്പള്ളി: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഹനിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഭരണാധികാരികള്‍ ഭരണഘടനയോട് അനാദരവ് കാട്ടരുതെന്നും സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി .പി .എം ഇബ്രാഹിം ഖാന്‍. അന്‍ദലസ് പബ്ലിക് സ്‌കൂളിനോടനുബന്ധിച്ചുള്ള ഉമ്മുഹബീബ മദ്രസയില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കിയ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിനി സുഫിയ അബ്ദുസ്സലാമിന് സനദ് നല്‍കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ അബ്ദുശ്ശക്കൂര്‍ ഖാസിമി അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ സലാം മൗലവി അല്‍ഖാസിമി,കാട്ടൂര്‍ ബഷീര്‍, ഷംസുദീന്‍ കുഞ്ഞ്, മുനമ്പത്ത് ഗഫൂര്‍, ജെ. അസ്‌ലം, വൈ. ഇബ്രാഹിം കുട്ടി, അഡ്വ.അബദുല്‍ റഹ് മാന്‍ കുഞ്ഞ്, കെ. താജുദ്ദീന്‍, സഖരിയാ മൗലവി അല്‍ ഖാസിമി, പരവൂര്‍ ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയ്ക്ക് അന്‍ദലസിന്റെ ഉപഹാരം ടി.പി.എം.ഇബ്രാഹിം ഖാന്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."