കേശവേന്ദ്ര കുമാറിനെ കരിഓയില്‍ ഒഴിച്ച കേസ് റദ്ദാക്കി
കൊച്ചി: പ്ലസ്വണ് പരീക്ഷാഫീസ് കൂട്ടിയതിനെതിരായ കെ.എസ്.യു സമരത്തിനിടെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനെ കരിഓയില്‍ ഒഴിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. ഒന്നാംപ്രതി പാങ്ങോട് സ്വദേശി സിപ്പി നൂറുദ്ദീന്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി കേശവേന്ദ്ര കുമാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതു പരിഗണിച്ച കോടതി സര്‍ക്കാരിനുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള നിയമപ്രകാരം അഞ്ചുലക്ഷം രൂപ കെട്ടിവച്ചിട്ടുണ്ടെന്നും നഷ്ടം ഇതില്‍നിന്ന് ഈടാക്കാമെന്നും ഹരജിക്കാരന്റെ അഭിഭാഷകന് വ്യക്തമാക്കി. എന്നാല്‍, കേസ് റദ്ദാക്കുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന് എതിര്‍ത്തു. ഇത്തരം നടപടി തെറ്റായ കീഴ്വഴക്കമാകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഇതു രേഖപ്പെടുത്തിയെങ്കിലും തുടര്‍നടപടി ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കി ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."