സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ സി.പി.എം സംരക്ഷണയില്‍: എം ലിജു
ആലപ്പുഴ: മാവേലിക്കര താലുക്ക് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് തട്ടിപ്പുകാരിയായ മാനേജരും സി.പി.എം ജില്ലാ സെക്രട്ടറിയും കഴിഞ്ഞ ദിവസം ഒരുപോലെ വാര്‍ത്താസമ്മേളനം വിളച്ചത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു.
ഇരുവരുടേയും പ്രസ്താവനകള്‍ അഴിമതിയുടെ സഹകരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതോടെ തട്ടിപ്പ് കോസ്സിലെ പ്രധാന പ്രതി സി.പി.എം ആണെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു.
മാവേലിക്കര സഹകരണ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവന്നത് ഇടത് സര്‍ക്കാരാണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ അവകാശവാദം ശുദ്ധകളവാണ്. ക്രമക്കേട് നടന്നതായി വിവരം ലഭിച്ച ബാങ്ക് ഭരണസമിതിയിലെ സത്യസന്ധരായ കോണ്‍ഗ്രസ്സ് അംഗങ്ങളാണ് ബാങ്കില്‍ അടിയന്തിര പരിശോധന നടത്തിയതും ക്രമക്കേട് നടത്തിയവരെ സസ്‌പെന്റ് ചെയ്തതും. ക്രമക്കേട് സംബന്ധിച്ച് ഭരണസമിതി അംഗങ്ങള്‍ പരാതി നല്‍കിയെങ്കിലും സി.പി.എം ഇടപെടലിനെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ പോലും തയ്യാറായില്ല.
ഭരണസമിതി നല്‍കിയ പരാതിയില്‍ സഹകരണ രജിസ്ട്രാര്‍ തന്റെ ഇടക്കാല റിപ്പോര്‍ട്ടിലൂടെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോള്‍ മാത്രമാണ് ഗത്യന്തരമില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ പൊലിസ് തയ്യാറായത്.
തന്റെ പ്രസ്താവനയിലൂടെ ബാങ്കില്‍ അഴിമതി നടന്നതായി സമ്മതിച്ച സി.പി.എം ജില്ലാ സെക്രട്ടറി പ്രതികളെ പൊലിസ് അറസറ്റ് ചെയ്യുന്നതിന്റെ കാരണവും വ്യക്തമാക്കണം. ജാമ്യമില്ലാവകുപ്പില്‍ പ്രതിയായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍ നിന്ന് ഒഴിവായി പരസ്യമായി വാര്‍ത്താസമ്മേളനം നടത്തുന്നത് ഭരണത്തിന്റെ പിന്‍ബലമുള്ളത് കൊണ്ടാണ്.
കേസില്‍ നിന്നും രക്ഷപെടുന്നതിന് വേണ്ടിയാണ് സി.പി.എം നേതൃത്വത്തെ വെള്ളപൂശി അഴിമതി പുറത്ത് കൊണ്ടുവന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അപമാനിക്കുവാന്‍ പ്രതികള്‍ ശ്രമിക്കുന്നത്. തട്ടിപ്പ് കേസിലെ പ്രതിയില്‍ നിന്നും ലക്ഷങ്ങള്‍ പാലിയേറ്റീവ് കെയറിന്റെ പേരില്‍ സ്വീകരിച്ചത് സമ്മതിക്കുവാന്‍ തയ്യാറായ സി.പി.എം നിലപാട് സ്വാഗതാര്‍ഹമാണ്.
പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തുവാന്‍ സംഭാവന നല്‍കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കുവാന്‍ സി.പി.എം തയായറാകണം. തട്ടിപ്പ് കേസിലെ പ്രതിയെക്കൊണ്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ വായടപ്പിക്കുവാനുള്ള ശ്രമം സി.പി.എമ്മിന്റെ വര്‍ത്തമാനകാല ജീര്‍ണ്ണതയുടെ തെളിവാണെന്നും ലിജു കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."