സെക്രട്ടറിയേറ്റിന് അകത്തും പുറത്തും സമരമാണ് നടക്കുന്നതെന്ന്: വി.ഡി സതീശന്‍
മണ്ണഞ്ചേരി: കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍നിന്നും വിലാപങ്ങളുയരുന്ന കാലമാണിതെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു.
യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേഖലാജാഥയ്ക്ക് ആലപ്പുഴ അസംബ്ലി മണ്ഡലത്തിലെ കലവൂരില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ജീവനക്കാര്‍ മാസങ്ങളായി നില്‍പ്പുസമരത്തിലാണ് കുറച്ചുപേര്‍ കോഫിഹൗസിന്റെ മുന്നില്‍ നില്‍പ്പുസമരം നടത്തുമ്പോള്‍ ബാക്കിയുള്ളവര്‍ സെക്രട്ടറിയേറ്റിലെ വരാന്തയിലാണ് സമരം നടത്തുന്നത്.
ഉന്നതരായ ഉദ്യോഗസ്ഥര്‍ പരസ്പ്പരം ആരോപണങ്ങളും ചെളിവാരിയെറിയലും ഭരണക്കാരുടെ ഒത്താശയോടെ നടത്തുകയാണെന്നും സതിശന്‍ പറഞ്ഞു.സംസ്ഥാനത്ത് നാഥനില്ലാത്ത സ്ഥിതിയായിട്ട് മാസം എട്ടുകഴിഞ്ഞതായും ജാഥാക്യാപ്റ്റന്‍ കൂടിയായ സതിശന്‍ പറഞ്ഞു.കേരളമുഖ്യന്‍ ആളുകളെയും ഫയലുകളേയും ഭയക്കുകയാണെന്നും വി.ഡി സതിശന്‍ ആരോപിച്ചു.ഇരട്ട ചങ്കനെന്ന് പ്രചരിപ്പിച്ച പിണറായി വെറും കാറ്റുകയറിയ ബലൂണ്‍ മാത്രമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന് ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി അറിയിച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഫയലുകളനങ്ങിയിട്ട് മാസങ്ങളായെന്നും കെ.പി.സി.സി വൈസ്പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
പിണറായി ഇപ്പോഴും സി.പി.എം സംസ്ഥാനസെക്രട്ടറിയാണെന്ന ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത് വിരട്ടാന്‍ നന്നായി അറിയുന്ന ഇദ്ദേഹത്തിന് ഭരിക്കാനറിയില്ലെന്നും സതിശന്‍ പറഞ്ഞു.വടക്കേയിന്ത്യയില്‍ സംഘപരിവാരത്തിന്റെ ശ്രീരാമസേനയെപ്പോലെയാണ് കേരളത്തിലെ സി.പി.എം സേനയായ എസ്.എഫ്.ഐ യുടെ പ്രവര്‍ത്തനമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പ്പരം സംസാരിച്ചാല്‍ പിണറായിയുടെ സേനയ്ക്ക് കലികയറുമെന്നും സതീശന്‍ പറഞ്ഞു.
മൂന്നുവര്‍ഷം രാജ്യംഭരിച്ച നരേന്ദ്രമോദി അനുവര്‍ത്തിച്ച നയമൂലം സാധാരണക്കാര്‍ നട്ടംതിരിയുകയാണെന്ന് സംമ്മേളനം ഉദ്ഘാടനംചെയ്ത് കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. അഡ്വ.ആര്‍.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു മുന്‍മന്ത്രി അനുപ്‌ജേക്കബ്ബ്,അഡ്വ.ലാലി വിന്‍സെന്റ്,എം ലിജു,എ.എ ഷുക്കൂര്‍,പി.സി വിഷ്ണുനാഥ്,എ.എം നസിര്‍, സി.ആര്‍ ജയപ്രകാശ്,എം.മുരളി,കെ.വി.മേഘനാഥന്‍,ബി.ബൈജുഎന്നിവര്‍പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."