നാളെയും മറ്റന്നാളും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് താപനിലയില്‍ വ്യതിയാനം
കോഴിക്കോട്: സംസ്ഥാനത്ത് പകല്‍ ചൂട് കൂടുകയും രാത്രി തണുപ്പ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ ഉച്ചയ്ക്ക് ഇറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. ഇന്നും നാളെയും മധ്യ, തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് കേരളത്തില്‍ ചൂട് വര്‍ധിച്ചത്. സാധാരണയില്‍ കവിഞ്ഞ് പകല്‍ചൂട് 1.5 മുതല്‍ 3 ഡിഗ്രിവരെ വര്‍ധിച്ചു. രാത്രി 1.6 മുതല്‍ 3 ഡിഗ്രിയുടെ കുറവും രേഖപ്പെടുത്തി. ആര്‍ദ്രതയിലും 10 പോയിന്റ് വ്യതിയാനമുണ്ടായി.
സൂര്യപ്രകാശത്തിന്റെ ചൂടും ഹാനികരമായ തോതിലാണ്. ഈ സാഹചര്യം തുടരുന്നത് വരള്‍ച്ചയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെങ്കിലും അടുത്തദിവസങ്ങളില്‍ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്നാണ് നിരീക്ഷണം.
ദക്ഷിണേന്ത്യയില്‍ അനുഭവപ്പെടുന്ന വരണ്ടകാലാവസ്ഥയാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം. നാളെയും മറ്റന്നാളും ബംഗളൂരുവില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനിലയില്‍ കുറവുവരുമെന്നുമാണ് പ്രവചനം.
തമിഴ്‌നാടിന്റെ തീരപ്രദേശത്ത് രൂപംകൊണ്ട ന്യൂനമര്‍ദം മഴയ്ക്ക് കാരണമാകും. ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറ് ശ്രീലങ്കന്‍ തീരത്താണ് ന്യൂനമര്‍ദം.
മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിലാണ് രാത്രി സാധാരണയില്‍ കവിഞ്ഞ തണുപ്പ് അനുഭവപ്പെടുന്നതെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ സീസണില്‍ സാധാരണ 20 ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരി രാത്രികാല താപനില. എന്നാല്‍, പലയിടത്തും ഞായറാഴ്ച 18 ഡിഗ്രിവരെ താഴ്ന്നു. വെള്ളാനിക്കരയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. ഇന്നലെ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് പുനലൂരാണ് (19 ഡിഗ്രി സെല്‍ഷ്യസ്).
ശരാശരിയേക്കാള്‍ 1.8 ഡിഗ്രി കുറവാണിത്. പുനലൂരില്‍ തന്നെയാണ് ഏറ്റവും കൂടിയ താപനിലയും രേഖപ്പെടുത്തിയത് (36.4 ഡിഗ്രി). ശരാശരിയേക്കാള്‍ 1.3 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്. പുനലൂരില്‍ ആര്‍ദ്രത വര്‍ധിച്ച് 94 പോയിന്റായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."