HOME
DETAILS
MAL
മാവോവാദി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
backup
February 06 2018 | 03:02 AM
റായ്പൂര്‍: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന മാവോവാദി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ പൊലിസ് ഉദ്യോഗസ്ഥനാണ്. നിരവധി വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. ദന്തേവാദ്, ബസ്തര്‍ എന്നിവിടങ്ങളിലാണ് മാവോവാദി ആക്രമണം ഉണ്ടായത്. 17 വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ദന്തേവാദില് വച്ചാണ് പൊലിസ് കോണ്‍സ്റ്റബിള്‍ സീതാറാം ബക്ഡെയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."