മരടില്‍ തോട് കൈയേറി നിര്‍മിച്ച കരിങ്കല്‍ ഭിത്തി നഗരസഭ പൊളിച്ചുമാറ്റി
മരട്: നഗരസഭ പതിനാറാം ഡിവിഷനില്‍ കുണ്ടന്നൂര്‍ ബണ്ട് റോഡിന് സമീപം തോട് കൈയേറി അനധികൃതമായി കരിങ്കല്‍ ഭിത്തി കെട്ടിയത് നഗരസഭ അധികൃതരെത്തി പൊളിച്ചു മാറ്റി. സ്ഥലം ഉടമ ജോലിക്കാരെ ഉപയോഗിച്ച് കൊണ്ട് നഗരസഭയുടെ അനുമതിയില്ലാതെ തോട് കൈയേറി ഭിത്തി നിര്‍മിക്കുകയായിരുന്നു. ഇത് സംമ്പന്ധിച്ച് നാട്ടുകാരുടെയും സാമൂഹിക സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും നിരന്തര പരാതി ഉയര്‍ന്നിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥല ഉടമകള്‍ക്ക് മുനിസിപ്പല്‍ സെക്രട്ടറി പല തവണ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ രാത്രിയും പകലുമായി ഇവര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
തുടര്‍ന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ സുനീല സിബി, നഗരസന ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, റവന്യു ഇന്‍സ്‌പെക്ടര്‍ സിബു , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു, ഓവര്‍സിയര്‍ ഷിബു എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."