HOME
DETAILS

പ്രകൃതിക്ഷോഭം നേരിടാനും പകര്‍ച്ചവ്യാധി തടയാനും ജില്ലയില്‍ കര്‍മ്മപദ്ധതി

  
backup
May 30 2016 | 20:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b5%81%e0%b4%82

തൊടുപുഴ: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത തടസ്സമാകില്ലെന്നും മഴക്കെടുതികള്‍ നേരിടാന്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും, സന്നദ്ധ സംഘടനകളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കാലവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ തുടങ്ങിയവ പോലെ പ്രകൃതിയുടെ ശക്തമായ പ്രതികരണങ്ങള്‍ കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ജില്ലയാണ് ഇടുക്കിയെന്നും അതുകൊണ്ട് ഇവിടെ കൂടുതല്‍ ജാഗ്രത കാട്ടാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ആരോഗ്യമേഖലയില്‍ ആവശ്യമായ ഡോക്ടര്‍മാര്‍, മരുന്നുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മുതലായവ ഒരുക്കുമെന്നും വിവിധ വകുപ്പുകളുടെ സുഗമമായ ഏകോപനത്തിന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികവും കാര്യക്ഷമവും ആയ രീതിയില്‍ നടപ്പാക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലായെന്നത് പരിമിതി ആകരുതെന്നും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാകരുതെന്നും നിയുക്ത എം എല്‍ എ എം.എം. മണി പറഞ്ഞു. ഇക്കാര്യത്തില്‍ മന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രകൃതിക്ഷോഭം നേരിടാനും പകര്‍ച്ചവ്യാധി തടയാനും ജില്ലയില്‍ കര്‍മ്മപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണെന്നും ജില്ലാ കലക്ടര്‍ ഡോ.എ. കൗശിഗന്‍ പറഞ്ഞു. നിയുക്ത എം.എല്‍.എ റോഷി അഗസ്റ്റിന്‍ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജില്ലാ പൊലിസ് മേധാവി കെ.വി. ജോസഫ്, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എം. കെ.എം. നാരായണന്‍ നായര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago