സര്‍ക്കാര്‍ ആനുകൂല്യം അണ്ണാ ഡി.എം.കെ അംഗങ്ങള്‍ക്ക് മാത്രമെന്ന് മന്ത്രി
മധുര: അണ്ണാ ഡി.എം.കെ പാര്‍ട്ടി അംഗത്വമുള്ളവര്‍ക്കേ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കൂ എന്ന വിവാദ പരമാര്‍ശവുമായി മന്ത്രി സെല്ലൂര്‍ കെ. രാജു.
മധുരയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്. പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവരും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കാവേരി നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയുമായി അനുയോജ്യമായ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് അണ്ണാ ഡി.എം.കെ ഒരുക്കമാണെന്നും ദിനകരന്‍ ഉയര്‍ത്തുന്ന ഭീഷണി വകവയ്ക്കുന്നില്ലെന്നും രാജു വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ ക്ഷേമ പദ്ധതികളും എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വകതിരിവും ഉണ്ടാകില്ലെന്നും ഉപമുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വം പറഞ്ഞു.
അതേസമയം മന്ത്രി രാജുവിന്റെ പരാമര്‍ശം വിമര്‍ശനത്തിന് ഇടയാക്കിയതോടെ അദ്ദേഹം സ്ഥിരീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
അണ്ണാ ഡി.എം.കെ കാര്‍ഡുള്ളവര്‍ക്കുമാത്രമേ ആനുകൂല്യം ലഭിക്കൂ എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പിന്നീട് ചെന്നൈയില്‍ പറഞ്ഞു. താന്‍ പറയാത്ത കാര്യങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചിലരെന്നും അദ്ദേഹം ആരോപിച്ചു.
വിവാദ പരാമര്‍ശം സംബന്ധിച്ച് പ്രതികരിക്കാന്‍ മന്ത്രിമാരും തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."