പൊതുവഴി കൈയേറി മതില്‍ നിര്‍മിച്ച സംഭവം: പഞ്ചായത്ത് ഉദ്യോഗസ്ഥക്കെതിരേ നടപടിക്ക് ശുപാര്‍ശ
പറവൂര്‍: പൊതുവഴി കൈയേറി സ്വകാര്യ വ്യക്തി മതില്‍ നിര്‍മിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്ന പഞ്ചായത്ത് മേലുദ്യോഗസ്ഥക്കെതിരേ നടപടിക്ക് ശുപാര്‍ശ.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സലീഷ്യ സജിനിക്കെതിരെയാണ് വകുപ്പുതല നടപടി സ്വീകരിക്കുവാന്‍ വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കി.
വലിയ പല്ലംതുരുത്ത് വല്ലത്തേരില്‍ ബാബു, സമീപവാസിയായ വ്യക്തി പൊതുവഴി കൈയേറി മതില്‍ കെട്ടിയതിനെതിരേ ചിറ്റാറ്റുകര പഞ്ചായത്തിതില്‍ പരാതി നല്‍കി നാളുകള്‍ കാത്തിരുന്നിട്ടും പഞ്ചായത്ത് അധികൃതര്‍ അന്വേഷണം നടത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കാനോ തയാറായില്ല. ഇതേ തുടര്‍ന്ന് ബാബു എറണാകുളം വിജിലന്‍സ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
കെട്ടിയ മതിലിന്റ റോഡുകള്‍ ചേരുന്ന ഭാഗം വൃത്താകൃതിയിലാക്കി പുനര്‍നിര്‍മിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."