വാര്‍ഡ്തല ശുചീകരണത്തിന് 25,000 രൂപ
കഴിഞ്ഞ വര്‍ഷം 3300 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചതെന്നും ഇക്കുറി അത് കൂടുമെന്നും പകര്‍ച്ചവ്യാധിയുടെ വ്യാപനം 10 ശതമാനം കൂടാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
എല്ലാ വകുപ്പുകളിലെയും കാര്യക്ഷമമായ ഏകോപനത്തോടെ ജില്ലക്ക് ഈ വെല്ലുവിളി അതിജീവിക്കാന്‍ കഴിയും. എട്ട് സെന്റീമീറ്റര്‍ മഴ രണ്ട് ദിവസം തുടര്‍ച്ചയായി പെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശുചീകരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
എല്ലാ വാര്‍ഡുകളിലും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും ശുചിത്വപാലനത്തിനുമായി വാര്‍ഡ് ഹെല്‍ത്ത് ആന്റ് സാനിട്ടേഷന്‍ കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 25,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.
അടിയന്തരമായി എല്ലാ വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."