മോദിയെ പരിഹസിച്ച് ബറേയ്ലിയില് സമാജ്വാദി പാര്‍ട്ടിയുടെ പക്കോഡ പരിശീലനകേന്ദ്രം
ബറേയ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവുമായി സമാജ്വാദി പാര്‍ട്ടി. മോദിയുടെ പക്കോഡ പരാമര്‍ശമാണ് പരിഹാസത്തിന് കാരണമായത്.
ബറേയ്ലി നഗരത്തിലെ തുളസി പാര്‍ക്കിലാണ് 'പ്രധാനമന്ത്രി പക്കോഡ പരിശീലന കേന്ദ്രം' എന്ന പേരില്‍ തട്ടുകട തുടങ്ങിയത്. എം.ടെക്, എം.കോം, പി.എച്ച്.ഡി, എം.ബി.എ എന്നീ ബിരുദധാരികളും തൊഴില്‍ രഹിതരായവരുമായ യുവതീ-യുവാക്കള്‍ക്ക് പക്കോഡ നിര്‍മാണത്തില്‍ പരിശീലനം നല്‍കുമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ പരിഹാസം.
നാല് തരത്തിലുള്ള പക്കോഡ നിര്‍മിക്കാനാണ് യുവാക്കളെ പരിശീലിപ്പിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന വക്താവ് അത്താഉര് റഹ്്മാന്‍ പറഞ്ഞു.
ബി.ടെക്, എം.ടെക് ബിരുദധാരികള്‍ക്ക് മോദി പക്കോഡയും പി.എച്ച്.ഡി, എം.ബി.എ ബിരുദധാരികള്‍ക്ക് ഷാ പക്കോഡയും എം.കോം ബിരുദ ധാരികള്‍ക്ക് ജെയ്റ്റ്ലി പക്കോഡയും ബിരുദധാരികളും തൊഴിലില്ലാത്തവരുമായ യുവാക്കള്‍ക്ക് യോഗി പക്കോഡയും ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."