എണ്ണ ടാങ്കര്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ഗള്‍ഫ് ഓഫ് ഗ്വിനിയ തീരത്ത് കാണാതായ എണ്ണ ടാങ്കറിലെ ജീവനക്കാരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാര്‍ കപ്പലില്‍ ജീവനക്കാരായുണ്ട്.
ജീവനക്കാരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഇവരെ സംബന്ധിച്ച ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുംബൈ കേന്ദ്രീകരിച്ചുള്ള ഷിപ്പിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
ഗള്‍ഫ് ഓഫ് ഗ്വിനിയക്കടുത്ത ബെനിന്‍ തീരത്തുവച്ചാണ് മറൈന്‍ എക്സ്പ്രസ് എന്ന മര്‍ച്ചന്റ് ഷിപ്പ് കാണാതായത്. നൈജീരിയ, ബെനിന്‍ നാവിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.
എണ്ണ ടാങ്കര്‍ കണ്ടെത്തുന്നതിനായി നൈജീരിയ, ബെനിന്‍ രാജ്യങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ കപ്പലും തിരിച്ചതായി വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."