ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കമെന്ന് ആരോപണം
വൈക്കം: കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയില്‍ നിന്നും വടയാര്‍ എഴുമാന്തുരുത്ത് വഴി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് സര്‍വീസ് നടത്തുന്ന ബസ് നിര്‍ത്തലാക്കാന്‍ നീക്കം. ഇത് വ്യാപകമായ പ്രതിഷേധത്തിനാണ് വഴി വെച്ചിരിക്കുന്നത്.
കലക്ഷന്‍ കുറവാണെന്ന പേരില്‍ ബസ് സര്‍വീസ് നിര്‍ത്തുന്നത് പ്രദേശത്തെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. നിലവില്‍ വടയാര്‍ വഴി സര്‍വീസ് നടത്തുന്ന ബസ് വൈക്കത്തുനിന്നും ആറാട്ടുകുളങ്ങര, വടയാര്‍ പുത്തന്‍പാലം വഴി ഓടുകയാണെങ്കില്‍ കൊടിയാട്, വാഴമന, ചെട്ടിമംഗലം തുടങ്ങിയ പിന്നോക്ക പ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റും പോകുന്നതിന് ഏറെ പ്രയോജനപ്രദമാകും. മാത്രമല്ല ഇത് കളക്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായകരമായും.
ഈ സാഹചര്യത്തില്‍ റൂട്ട് പുനഃക്രമീകരിച്ച് കലക്ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രായോഗിക സമീപനം സ്വീകരിച്ച് സര്‍വീസ് റദ്ദ് ചെയ്യുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സി.പി.ഐ മുട്ടുങ്കല്‍ ബ്രാഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സി.കെ ആശ എം.എല്‍.എയ്ക്ക് ബ്രാഞ്ച് കമ്മിറ്റി നിവേദനം നല്‍കി. സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.വി ഉദയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.കെ സാബു, സുലോചന പ്രഭാകരന്‍, മധു, ശ്യാം എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."