സൃഷ്ടി 2017 പ്രൊജക്ട് പ്രദര്‍ശനം: മഹാരാഷ്ട്രയിലെ സിംഗാദ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ജേതാക്കള്‍
പാത്താമുട്ടം: സെന്റ് ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് സംഘടിപ്പിച്ച 'സൃഷ്ടി 2017 ' അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജക്ട് പ്രദര്‍ശനത്തിലെ ഏറ്റവും മികച്ച പ്രൊജക്ടിനുള്ള 'ബെസ്റ്റ് ഇന്നൊവേഷന്‍ അവാര്‍ഡ്' മഹാരാഷ്ട്രയിലെ സിംഗാദ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ഥികള്‍ക്ക്.
ഇവര്‍ രൂപകല്‍പനചെയ്ത ഇലക്ട്രോണിക് നിയന്ത്രിത ഹൈഡ്രോളിക് മൈക്രോ ടര്‍ബൈന്‍ പ്രൊജക്ടാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. അതേ കോളേജിലെ . സന്ദീപ് കുമാര്‍ മികച്ച ഗൈഡിനുള്ള പുരസ്‌കാരം നേടി. മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതും സിംഗാദ് അക്കാദമിയാണ്.വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ സൈലന്റ് സൗണ്ട് ടെക്‌നൊളജിയിലൂടെ ജനപ്രിയ പുരസ്‌കാരം സ്വന്തമാക്കി. സേഫ്റ്റി ടെക്‌നോളജി വിഷയത്തില്‍ പാലക്കാട് അമ്മിണി എഞ്ചിനീയറിംഗ് കോളജ് അവാര്‍ഡ് നേടി. സിവില്‍ വിഭാഗത്തില്‍ തൃശൂര്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജ്, മെക്കാനിക്കല്‍ വിഭാഗത്തില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ്, ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് , ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ സിംഗാദ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് (പൂനെ), ഇന്‍സ്ട്രമെന്റേഷന്‍ വിഭാഗത്തില്‍ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബംഗളൂരു , കംപ്യുട്ടര്‍ സയന്‍സ് വിഭാഗത്തില്‍ സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജ് എന്നിവര് ജേതാക്കളായി.മുന്‍ ചീഫ് അഡീഷണല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. സെന്റ്ഗിറ്റ്‌സ് ഡയറക്ടര്‍ തോമസ്.ടി.ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.സി.ഫിലിപ്പോസ്, സൃഷ്ടി ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. ചെറിയാന്‍ പോള്‍ , കേലച്ചന്ദ്ര സ്ഥാപകന്‍ പി.പി.തോമസ്, ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ മിനി പുന്നൂസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."