സംസം കിണര്‍ പുനരുദ്ധാരണം റമദാനിന് മുന്‍പ് പൂര്‍ത്തിയാക്കും: അധികൃതര്‍
ജിദ്ദ: സംസം കിണര്‍ പുനരുദ്ധാരണ പദ്ധതി റമദാനിന് മുന്നോടിയായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍. നിലവില്‍ പ്രവൃത്തിയുടെ 50 ശതമാനം ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രവൃത്തി പൂര്‍ത്തിയാകും വരെ മതാഫിലേക്കുള്ള പ്രവേശത്തിന് നിയന്ത്രണമുണ്ടാകും. നിസ്‌കാരത്തിനുള്ള ഇടവേളയൊഴികെ മുഴുവന്‍ സമയത്തും ജോലി തുടരുകയാണ്.
മൂന്നരമാസം മുമ്പാരംഭിച്ച സംസം കിണര്‍ പുനരുദ്ധാരണ ജോലികള്‍ അതിവേഗത്തിലാണിപ്പോള്‍. ഇനി മൂന്നര മാസം കൊണ്ട് റമദാനിനു മുന്‍പായി ജോലി തീര്‍ക്കുകയാണ് ലക്ഷ്യം. സംസം കിണറില്‍ നിന്ന് അഞ്ച് വന്‍ പൈപ്പുകള്‍ സ്ഥാപിക്കലും അണുവിമുക്തമാക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ 120 മീറ്റര്‍ നീളത്തിലും 8 മീറ്റര്‍ വീതിയിലുമാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. ഇനി അണു നശീകരണവും കിണറിന്റെ പാര്‍ശ്വ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയുമാണ് ബാക്കി.
ഒപ്പം സംസം ജലം കൂടുതലായി പുറത്തെത്തിക്കുന്നതിനുള്ള പൈപ്പിങ് ജോലികളും. 250 എന്‍ജിനീയര്‍മാരാണ് പ്രവൃത്തിക്ക് മേല്‍നോട്ടം. 11 ക്രെയിനുകളുടെ സഹായത്തോടെ 24 മണിക്കൂറും ജോലി. നമസ്‌കാര സമയം മാത്രമാണ് ഇടവേളകള്‍. ഉംറക്കായി എത്തുന്നവര്‍ക്ക് മാത്രമാണ് ത്വവാഫിനായി മതാഫിലേക്കിപ്പോള്‍ പ്രവേശനം. ഗെയ്റ്റ് നമ്പര്‍ 87, 88, 89, 93, 94 ഗെയ്റ്റുകളാണ് ഇതിനായി തുറന്നിട്ടുള്ളത്. ഇത് വഴി മാത്രമേ മതാഫിലേക്ക് പ്രവേശനമുള്ളൂ. സന്ദര്‍ശകര്‍ക്ക് നേരിട്ട് ഒന്നു രണ്ടു നിലകളിലേക്കാണ് പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."