തെളിവുകള്‍ ഹാജരാക്കാന്‍ വീണാ ജോര്‍ജിനെ വെല്ലുവിളിച്ച് ഡി.സി.സി സെക്രട്ടറി
പത്തനംതിട്ട: പട്ടികജാതിക്കാരനെതിരേ കള്ളക്കേസ് കൊടുത്ത വീണാ ജോര്‍ജ് എം.എല്‍.എ കേസിനാധാമായ തെളിവുകള്‍ ഹാജരാക്കാന്‍ വെല്ലുവിളിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. വി.ആര്. സോജി. സി.പി.എം നേതാക്കളും ഇടതുപക്ഷത്തെ ഒരു മന്ത്രിയും പങ്കെടുത്ത ചടങ്ങില്‍ വച്ച് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് തന്നെ ഭീഷണിപ്പെടുത്തിയെന്ന എം.എല്‍.എയുടെ ആരോപണം അവിശ്വസനീയം ആണെന്നും സോജി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരുടെ ഓഫീസ് സെക്രട്ടറിയാണ് താനെന്നും അത് ഓര്‍ക്കണമെന്നും പറഞ്ഞതില്‍ എന്തു ഭീഷണിയാണ് ഉള്ളതെന്നും സോജി ചോദിച്ചു. എം.എല്‍.എയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലിസ് പട്ടികജാതിക്കാരനായ ബൈജുവിന്റെ വീട്ടില്‍ നടത്തിയ അതിക്രമം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഇടതു നേതാക്കള്‍ തള്ളിയത് പൊലിസിനെ പ്രതിക്കൂട്ടിലാക്കുന്നു. അതുകൊണ്ടു തന്നെ കേസ് കള്ളമാണെന്ന് തെളിഞ്ഞു.
ഈ സാഹചര്യത്തില്‍ പട്ടികജാതിക്കാരനായ ഒരാളെ മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കി ഭരണ സ്വാധീനം ഉപയോഗിച്ച് പൊലിസിനെക്കൊണ്ട് വ്യക്തിഹത്യ നടത്തുകയും ചെയ്തതിന് വീണാ ജോര്‍ജ്, ഭര്‍ത്താവ് ജോര്‍ജ് ജോസഫ്, കോഴഞ്ചേരി സി.ഐ, ആറന്മുള എസ്.ഐ എന്നിവര്‍ക്കെതിരേ പട്ടികജാതിക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്നും സോജി ആവശ്യപ്പെട്ടു. തനിക്കെതിരെ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെരഞ്ഞെടുപ്പു കേസിലെ ഒന്നാം സാക്ഷി ബാബു ഡാനിയല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്റെ ബന്ധു കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി ഉണ്ടായതെന്ന എം.എല്‍.എയുടെ വാദം തെറ്റാണ്.
കേസിലെ സാക്ഷിയായതിനെ തുടര്‍ന്ന് പൊലിസിനെയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് മാസങ്ങളായി തന്നെ ഉപദ്രവിക്കുകയാണ് വീണാ ജോര്‍ജ് എം.എല്‍.എ എന്നും ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."