മക്കളുടെ കൊലയാളികള്‍ക്ക് മാപ്പ്: സഊദി വൃദ്ധന് ആദരം
ദമാം: തന്റെ രണ്ടു മക്കളെയും കൊലപ്പെടുത്തിയ കൊലയാളികള്‍ക്ക് മാപ്പ് നല്കിയ സഊദി വൃദ്ധന് ആദരം. ഡോ: മുഹമ്മദ് ബിന്‍ മര്റാന് ബിന്‍ ഖുവൈദ് സോഷ്യല്‍, കള്‍ച്ചറല്‍ ചാരിറ്റി ഫൗണ്ടേഷന് സംഘടിപ്പിച്ച ആംനസ്റ്റി ഇനീഷ്യേറ്റിവ് ചടങ്ങിലാണ് ആദരം.യാതൊരു പ്രതിഫലവും വാങ്ങാതെയാണ് സഅദ് ബിന്‍ മുജഹിസ് അല്‍ ദയാബി കൊലയാളിക്ക് മാപ്പ് നല്കി മോചിപ്പിച്ചത്. ബ്ലഡ് മണി നല്കാതെയുള്ള ഈ മാപ്പിന് ദൈവ പ്രീതി മാത്രമാണ് ഞാന്‍ ആഗ്രഹിച്ചതെന്നു അദ്ദേഹത്തിന് നല്കിയ സ്വീകരണത്തില്‍ വ്യക്തമാക്കി.
ലോകം മുഴുവന്‍ ലഭിച്ചാലും തന്റെ മക്കള്‍ക്ക് പകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
1998 ലാണ് ഒരു മകന് കൊല്ലപ്പെട്ടത്. അന്ന് സുല്‍ത്താന്‍ രാജകുമാരന് മുന്‍പാകെയാണ് മാപ്പ് നല്‍കിയത്.
പിന്നീട് നാഷണല്‍ ഗാര്‍ഡ് സേനയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു മകനും കൊല്ലപ്പെടുകയായിരുന്നു. അന്നത്തെ രാജാവ് അബുല്ല രാജാവിന്റെ അഭ്യര്‍ഥന പ്രകാരമാണ് മാപ്പ് നല്‍ികിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."