എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ പ്രതിരോധിക്കണം:ചെന്നിത്തല
വൈക്കം: എച്ച്.എന്‍.എല്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വകാര്യ വല്‍ക്കരണത്തിനെതിരെ ഐ.എന്‍.റ്റി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എച്ച്.എന്‍.എല്‍ കവാടത്തിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതിക്ക് കാരണമായി തീര്‍ന്ന പൊതുമേഖല സ്ഥാപനങ്ങളെ വിറ്റ് കാശാക്കാന്‍ ശ്രമിക്കുകയാണെന്നും എച്ച്.എന്‍.എല്‍ വില്‍പനക്കെതിരെ തൊഴിലാളികളെയും പൊതു ജനങ്ങളെയും അണിനിരത്തി ശക്തമായ സമരത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം തിരുത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ 82 ദിവസമായി നടന്നുവരുന്ന സത്യഗ്രഹത്തിന് പ്രതിപക്ഷനേതാവ് പിന്തുണ പ്രഖ്യാപിച്ചു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ, ജോസഫ് വാഴയ്ക്കന്‍ എക്‌സ്.എം.എല്‍.എ, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ജോസി സെബാസ്റ്റ്യന്‍, നന്തിയോട് ബഷീര്‍, ജാന്‍സ് കുന്നപ്പള്ളി, ജി.ഗോപകുമാര്‍, സാബു പുതുപ്പറമ്പില്‍, എം.വി മനോജ്, പി.വി.പ്രസാദ്, എം.എന്‍. ദിവാകരന്‍ നായര്‍, സുനു ജോര്‍ജ്ജ്, എ. സനീഷ്‌കുമാര്‍, അഡ്വ.പി.പി.സിബിച്ചന്‍, അക്കരപ്പാടം ശശി, വി.ടി.ജെയിംസ്, അഡ്വ.പി.വി.സുരേന്ദ്രന്‍, ടി.ബി മോഹനനന്‍, തോമസ് ടി.മാളേക്കല്‍, അജിത് കുമാര്‍, എസ്.എസ്.മുരളി, കെ.പി.ജോസ്, പി.എസ്.ബാബു, വിജയമ്മ ബാബു, ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."