ഫൈസല്‍ പി ഖാദര്‍ പടിയിറങ്ങുന്നു
തൊടുപുഴ: 73 ലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍, 24 കാഷ് അവാര്‍ഡുകള്‍, സംസംസ്ഥാന സര്‍ക്കാരിന്റെ മികച്ച പൊലിസുകാരനുളള മെഡല്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഫൈസല്‍ പി ഖാദര്‍ എന്ന നിയമപാലകന്‍ ഇന്ന് പടിയിറങ്ങുന്നു. തൊടുപുഴ പൊലിസ് സ്‌റ്റേഷനിലെ ട്രാഫിക് എസ് ഐ സ്ഥാനത്തുനിന്നാണ് വിരമിക്കുന്നത്. ഉടുമ്പന്നൂര്‍ സ്വദേശിയായ ഫൈസല്‍ പി ഖാദറിന്റെ 31 വര്‍ഷവും നാലു മാസവും നീണ്ട സര്‍വീസിനാണ് പര്യവസാനമാകുന്നത്.
ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ രണ്ട് തവണ പ്രതിനിധികരിച്ചു. കൊല്‍ക്കട്ടയില്‍ നടന്ന മത്സരത്തില്‍ ഒരു തവണ രണ്ടാം സ്ഥാനവും ഇതിന്റെ അടുത്ത വര്‍ഷം മുന്നാം സ്ഥാനവും ലഭിച്ചു. 1985ല്‍ എറണാകുളത്തു നിന്നും ആരംഭിച്ചതാണ് പൊലിസ് ജിവിതം. ആംഡ് പൊലിസിലാണ് സര്‍വീസ് തുടങ്ങിയത്. മുവാറ്റുപുഴ,കരിമണ്ണുര്‍, തൊടുപുഴ എന്നീ സ്റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചു.
25 വര്‍ഷം ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. 1992ല്‍ നെയ്യാശേരിക്കു സമീപം നടന്ന ആനിക്കുഴ കൂട്ടക്കൊലക്കേസ് തെളിയിച്ചു. അധ്യാപകന്റെ കൈവെട്ടിയ പ്രമാദമായ കേസിലും അന്വേഷണ സംഘാംഗമായിരുന്നു. ഇതിനു ശേഷം നൂറ് കണക്കിനു കേസുകളും തെളിയിക്കാനായി. ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വസ്ഥനായിരുന്നു ഈ പൊലിസ് ഓഫിസര്‍. ചങ്ങനാശേരിയില്‍ നടന്ന പ്രമാദമായ ടാക്‌സി ഡ്രൈവര്‍ കൊലക്കേസില്‍ മഹാരാഷ്ട്ര സ്വദേശികളെ പിടികൂടിയതും ഇദേഹമാണ്. ടാറ്റാ സുമോ ഓട്ടം വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ പുറകില്‍ നിന്നും ചങ്ങലയിട്ടു മുറുക്കിയാണ് കൊന്നത്. ഈ കേസ് ക്രൈംബ്രാഞ്ച് കൈമാറിയതിനു ശേഷമാണ് പ്രതികളെ ഫൈസല്‍ പിടികൂടിയത്. പിന്നീട് ഈ പ്രതികളെ ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
അവസാനമായി 73 മാത്തെ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചത് തൊടുപുഴയില്‍ കഴിഞ്ഞ വര്‍ഷം നടന്ന കറുത്തമുത്ത് എന്നായാളുടെ കൊലപാതകം 12 മണിക്കുര്‍ കൊണ്ട് തെളിയിച്ചതിനായിരുന്നു.അന്വേഷണ സംഘത്തെ നയിച്ചത് ഫൈസല്‍ പി ഖാദറായിരുന്നു. രണ്ട് തവണ രാഷ്ട്രപതിയുടെ അവാര്‍ഡിനായി പരിഗണിച്ചു.
സഹോദരങ്ങള്‍ രണ്ട് പേരും പഞ്ചഗുസ്തി ചാംപ്യന്‍മാരാണ്. ഷൈലയാണ് ഭാര്യ .മക്കള്‍ :വസിം കോതമംഗലം എം എ കോളജില്‍ എംടെക് വിദ്യാര്‍ഥി. ഇന്‍സാം എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."