ഊര്‍ജ്ജസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: ഊര്‍ജ്ജസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഊര്‍ജ്ജസംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി കിഴക്കേനട്ടാശ്ശേരിയില്‍ സംഘടിപ്പിച്ച ഊര്‍ജ്ജസംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുണ്‍ ഭാരത് ഗ്യാസിന്റെയും കിഴക്കേ നട്ടാശ്ശേരി ഹോളിഫാമിലി നേഴ്‌സറി എല്‍.പി.പ്ലേ സ്‌കൂളിന്റെയും, മാങ്ങാനം സോഫിയാ ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.
കിഴക്കേ നട്ടാശ്ശേരി ഹോളിഫാമിലി നേഴ്‌സറി സ്‌കൂള്‍ അങ്കണത്തില്‍ മാനേജര്‍ ഫാ. ഫില്‍മോന്‍ കളത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, ഗ്രാമപഞ്ചായത്തംഗം ഇ.പി. നളിനാക്ഷന്‍, അരുണ്‍ ഭാരത് ഗ്യാസ് പ്രൊപ്രൈറ്റര്‍ കെ.എം. സ്‌കറിയ, മാനേജര്‍ അരുണ്‍ സ്‌കറിയ, സി.എല്‍സീന എസ്.വി.എം.,സി. ജോണ്‍ മരിയ എസ്.വി.എം., പ്രിന്‍സി അലന്‍, സുനിമോള്‍ ജെയ്‌മോന്‍, ജെയ്‌സണ്‍ ഫിലിപ്പ് ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
'ഊര്‍ജ്ജസംരക്ഷണത്തിന്റെ ആവശ്യകതയും, വിവിധ ഊര്‍ജ്ജസംരക്ഷണ മാര്‍ഗ്ഗങ്ങളും' എന്ന വിഷയത്തില്‍ ഭാരത് പെട്രോളിയം സെയില്‍സ് ഓഫീസര്‍ അരവിന്ദാക്ഷന്‍ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്കായി ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഭാഗമായി ഊര്‍ജ്ജസംരക്ഷണത്തിനും സുരക്ഷിതമായ ഊര്‍ജ്ജപരിപാലനത്തിനും ആവശ്യമായ കര്‍മ്മപരിപാടികള്‍ക്കും തുടക്കംകുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."