യു.ഡി.എഫ് മേഖല പ്രചരണ ജാഥയ്ക്ക് തുടക്കമായി
തൊടുപുഴ: മോദി സര്‍ക്കാര്‍ നോട്ട് റദ്ദാക്കിയതു മൂലം രാജ്യത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ്. മേഖല പ്രചരണ ജാഥയുടെ ഭാഗമായി ഇടുക്കി, കോട്ടയം മേഖലാതല ഉദ്ഘാടനം കിമണ്ണൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായിക രംഗത്തും ഭക്ഷ്യ കയറ്റുമതി രംഗത്തും മുന്‍പന്തിയില്‍ നിന്ന ഇന്ത്യ ഇന്ന് ഏറെ പിന്തള്ളപ്പെട്ട് പോയിരിക്കുന്നു. ഭീകരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നില്ല. ഗാന്ധിസത്തെ വിലയിടിച്ച് കാണിക്കാനാണ് മോദി ശ്രമിക്കുന്നത്. ഗാന്ധിജിക്ക് പകരം ഗോഡ്‌സെയുടെ ചിത്രങ്ങള്‍ വച്ച് ആരാധിക്കുകയാണ്. ഇന്ത്യന്‍ കറന്‍സിയിലെ ഗാന്ധിജിയുടെ ചിത്രം പോലും മാറ്റപ്പെട്ടിരിക്കുന്നു. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും പെട്രോളിന്റേയും ഡീസലിന്റേയും വില കുറക്കാന്‍ മോദിക്ക് കഴിയാത്തത് അപലപിനീയമാണ്.
മാസങ്ങളോളമായി മുടങ്ങിക്കിടക്കുന്ന റേഷന്‍ വിതരണത്തിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇടുക്കി ജില്ലയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനോ അവര്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കാനോ ഇടതു സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്‍മാന്‍ മുഹമ്മദ് വെട്ടിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനത്തില്‍ യു.ഡി.എഫ്. സംസ്ഥാന കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി.
മേഖല ജാഥയുടെ നായകന്‍ ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ഉപ നായകരായ ജോസഫ് വാഴക്കന്‍ ( കോണ്‍ഗ്രസ്സ് ) , അബ്ദു റഹ്മാന്‍ രണ്ടത്താണി ( മുസ്ലിം ലീഗ് ), സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, കെ.പി.സി.സി സെക്രട്ടറി ലതിക സുഭാഷ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാര്‍, ജാഥാ അംഗങ്ങളായ ബിജു മറ്റപ്പിള്ളി, കെ. സുരേഷ് ബാബു, കോട്ടയം ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, അഡ്വ. ഇ.എം അഗസ്തി, അഡ്വ. ജോയി തോമസ്, എ.കെ. മണി, അഡ്വ. ഡീന്‍ കുര്യാക്കോസ്, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്.അശോകന്‍, സി.പി. മാത്യു, ജോയി വെട്ടിക്കുഴി, പി.പി. സുലൈമാന്‍ റാവുത്തര്‍, അഡ്വ. ജോ സി സെബാസ്റ്റ്യന്‍, ടി.കെ നവാസ്,നിസാര്‍ പഴയരി, തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, പി.എന്‍. സീതി, വി.ഇ. താജുദ്ദീന്‍, ചാര്‍ളി ആന്റണി, ഇന്ദു സുധാകന്‍, എം.ടി തോമസ്, എന്‍.കെ. ഇല്ല്യാസ് , എന്‍. ഐ ബെന്നി, കെ.പി വര്‍ഗ്ഗീസ്, ജോളി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."