HOME
DETAILS
MAL
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒളിച്ചുകളി നടത്തിയത് യു.ഡി.എഫ്: ഐ.എന്‍.എല്‍
backup
May 30 2016 | 20:05 PM
ചെറുതോണി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒളിച്ചുകളി നടത്തിയത് യുഡിഎഫ് ആണെന്ന വാദവുമായി ഐഎന്‍എല്‍ ജില്ലാ കമ്മിറ്റി.
നിയമസഭ പാസാക്കിയ പ്രമേയത്തില്‍ സംസ്ഥാനത്തിന് ഏകപക്ഷീയമായി ഡാം നിര്‍മിക്കാന്‍ കഴിയില്ലെന്നും ഇരു സംസ്ഥാനങ്ങളും അംഗീകരിച്ച് പുതിയ ഡാം നിര്‍മിക്കണമെന്നുമുള്ള പ്രമേയം നിലനില്‍ക്കെ സംഘര്‍ഷമല്ല സമാധാനമാണ് വേണ്ടതെന്നും പ്രശ്നപരിഹാരത്തിന് തമിഴ്നാടുമായി തുറന്ന ചര്‍ച്ചയാണ് വേണ്ടതെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഐ എന്‍ എല്‍ ആരോപിച്ചു.
ചെറുതോണിയില്‍ ചേര്‍ന്ന യോഗത്തില്‍ വി എസ് മുഹമ്മദ് ഷെറീഫ് അധ്യക്ഷനായി. സെക്രട്ടറി എം എം സുലൈമാന്‍, എം എച്ച് മുനീര്‍ മൗലവി, എ കെ അബ്ദുള്‍ അസീസ്, നവാസ് വണ്ടിപ്പെരിയാര്‍, വി കെ നാസര്‍, എ എന്‍ സലിം, യൂസഫ് കുടയത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."