HOME
DETAILS

ഹരിതകേരളം പദ്ധതിക്ക് മികച്ച പിന്തുണയുമായി വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും

  
backup
February 14 2017 | 20:02 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%95

 

തൊടുപുഴ: ജൈവകൃഷി, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം എന്നീ രംഗങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കൈവരിച്ച പുരോഗതി ശ്രദ്ധേയമാകുന്നു. ജൈവപച്ചക്കറി കൃഷിരംഗത്ത് കൃഷി വകുപ്പ് സുരക്ഷിത പച്ചക്കറി കൃഷി പദ്ധതിയില്‍ 1250 ഹെക്ടറില്‍ കൃഷിയിറക്കി. ദേവികുളം ബ്ലോക്കില്‍ 900 ഹെക്ടറിലും തൊടുപുഴ കുമാരമംഗലം മേഖലയില്‍ 50 ഹെക്ടറിലും ഇളംദേശം ബ്ലോക്കില്‍ വണ്ണപ്പുറം, കരിമണ്ണൂര്‍ മേഖലയിലായി 50 ഹെക്ടറിലും ജൈവപച്ചക്കറി കൃഷി നടപ്പാക്കി. ഇടുക്കി കഞ്ഞിക്കുഴി മേഖലയില്‍ 25 ഹെക്ടറിലും കട്ടപ്പന മേഖലയില്‍ ഇരട്ടയാര്‍, വണ്ടന്‍മേട് ഭാഗങ്ങളിലായി 50 ഹെക്ടറും രാജാക്കാട്, രാജകുമാരി, സേനാപതി പഞ്ചായത്ത് ഉള്‍പ്പെടുന്ന നെടുങ്കണ്ടം മേഖലയില്‍ 75 ഹെക്ടറും ജൈവകൃഷി ചെയ്തു. പെരുവന്താനം, ഏലപ്പാറ മേഖലയില്‍ 50 ഹെക്ടറും അടിമാലി കൊന്നത്തടിയില്‍ 50 ഹെക്ടറിലും സംരക്ഷിത പച്ചക്കറി കൃഷി നടപ്പാക്കി.
ഇതിനുപുറമെ 36 സ്ഥാപനങ്ങള്‍ക്ക് കീഴില്‍ 18 ഏക്കറില്‍ ജൈവപച്ചക്കറി കൃഷി ചെയ്തു. 150 സ്‌കൂളുകളിലായി 15 ഏക്കര്‍ സ്ഥലത്ത് സ്‌കൂള്‍ പച്ചക്കറി തോട്ടം ജൈവകൃഷി രീതിയില്‍ നടപ്പിലാക്കി.
പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിക്കു കീഴില്‍ ദേവികുളം, മറയൂര്‍, മാങ്കുളം എന്നിവിടങ്ങളില്‍ 200 ഏക്കറിലും കട്ടപ്പന ബ്ലോക്കില്‍ ഉപ്പുതറയില്‍ 50 ഏക്കറിലും രാജകുമാരിയില്‍ 50 ഏക്കറിലും കുമളി, പെരുവന്താനം എന്നിവിടങ്ങളിലായി 100 ഏക്കറിലും കഞ്ഞിക്കുഴി, കാമാക്ഷി എന്നിവിടങ്ങളിലായി 100 ഏക്കറിലും പി.കെ.വി ജൈവകൃഷി നടപ്പാക്കുന്നു. മാലിന്യ സംസ്‌കരണം കൂടി ലക്ഷ്യമാക്കി 710 കമ്പോസ്റ്റ് യൂണിറ്റുകള്‍ നടപ്പാക്കി ജൈവകൃഷിക്ക് ഉപയോഗിക്കും . ഇതില്‍ 80 യൂണിറ്റുകള്‍ റൂറല്‍ കമ്പോസ്റ്റും 630 എണ്ണം മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകളുമാണ്.
ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ട്രൈക്കോഡേര്‍മ ജീവാണു കീടനാശിനി സ്വന്തമായി ഉത്പാദിപ്പിക്കുന്നതിനായി യൂണിറ്റൊന്നിന് 20,000 രൂപ ചെലവില്‍ 45 ഗ്രൂപ്പുകള്‍ ട്രൈക്കോഡേര്‍മ ഓണ്‍ഫാം മള്‍ട്ടിപ്ലിക്കേഷന്‍ യൂണിറ്റുകള്‍ നല്‍കിയിട്ടുണ്ട്.
വിവിധ ബ്ലോക്കുകളില്‍ കുളം നിര്‍മ്മാണത്തിന് ലക്ഷ്യമിട്ടിരിക്കുന്ന 759 പദ്ധതികളില്‍ 245 പൂര്‍ത്തിയായി. 71 എണ്ണം പുരോഗതിയിലുമാണ്. ചെക്ക്ഡാമുകളില്‍ 10 എണ്ണം പൂര്‍ത്തിയായി. ആകെ 98 എണ്ണമാണ് ലക്ഷ്യമിടുന്നത.
വര്‍ഷകാലത്ത് ഒഴുകിപ്പോകുന്ന മഴവെള്ളം ശേഖരിക്കുന്നതിന് വിപുലമായ തോതിലാണ് മഴക്കുഴികള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ലക്ഷ്യമിട്ട 371248 എണ്ണത്തില്‍ 180859 എണ്ണം വിവിധ ബ്ലോക്ക് പരിധിയില്‍ പൂര്‍ത്തിയായി. 64358 എണ്ണത്തിന്റെ പ്രവൃത്തികള്‍ പുരോഗതിയിലാണ്. 2195ഓളം പടുതാക്കുളങ്ങള്‍ 201617 കാലയളവില്‍ പൂര്‍ത്തിയായിട്ടുണ്ട്.
5146 എണ്ണമാണ് വിവിധ ബ്ലോക്കുകളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കി ശുചിയാക്കുന്നതിനും സ്വാപ് ഷോപ്പുകള്‍ പ്രോത്സാഹിപ്പിച്ച് സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് പുനരുപയോഗ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഗാര്‍ഹിക മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കുന്നതിനും ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി നടപ്പാക്കുന്നതിനായി വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതും ഹരിതകേരളം പദ്ധതിക്ക് കരുത്താകുന്നതായി അവലോകന യോഗം വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago