കുടിയേറ്റ വിരുദ്ധതയുടെ ഇരയായി സര്‍വകലാശാലാ അധ്യാപകന്‍
കന്‍സാസ്: എന്നത്തെയും പോലെ കഴിഞ്ഞ ദിവസവും മക്കളെ സ്‌കൂളില്‍ കൊണ്ടുവിടാനുള്ള ഒരുക്കത്തിലായിരുന്നു 55കാരനായ സയ്യിദ് അഹ്മദ് ജമാല്‍. അപ്പോഴാണ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിലെ(ഐ.സി.ഇ) ഏതാനും ഉദ്യോഗസ്ഥര്‍ വീട്ടുപടിക്കലെത്തുന്നത്.
ഭാര്യയോടും മൂന്നു ചെറിയ കുഞ്ഞുങ്ങളോടും യാത്ര പറഞ്ഞ് പുറത്തിറങ്ങാനിരുന്ന ജമാലിന്റെ കരങ്ങളില്‍ ഒരു മുന്നറിയിപ്പുമില്ലാതെ വന്ന ഉദ്യോഗസ്ഥര്‍ വിലങ്ങണിയിച്ചു കൊണ്ടുപോയി. ഇതുകണ്ട ഭാര്യയും മക്കളും വിവരമറിഞ്ഞ സുഹൃത്തുക്കളും കുടുംബവുമെല്ലാം ഇപ്പോഴും പകച്ചുനില്‍ക്കുകയാണ്.
ദേശീയ സുരക്ഷയ്ക്കും പൊതു-അതിര്‍ത്തി സുരക്ഷയ്ക്കുമെല്ലാം ഭീഷണിയുയര്‍ത്തുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുന്ന കാര്യത്തില്‍ ഏജന്‍സി ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണെന്നാണ് 'വാഷിങ്ടണ്‍ പോസ്റ്റി'നു നല്‍കിയ വാര്‍ത്താകുറിപ്പില്‍ ഐ.സി.ഇ വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം.
അമേരിക്കയിലെ കന്‍സാസിലെ പ്രമുഖനായ രസതന്ത്രം പ്രൊഫസറാണ് സയ്യിദ് അഹ്മദ് ജമാല്‍. ബംഗ്ലാദേശ് പൗരനായിരുന്ന ജമാല്‍ 30 വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വിസയില്‍ അമേരിക്കയില്‍ എത്തിയതാണ്. തുടര്‍ന്ന് തന്മാത്രാ ജീവശാസ്ത്രത്തിലും ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദങ്ങള്‍ കരസ്ഥമാക്കി.
അതിനിടെ, എച്ച്-1 ബി വിസയിലേക്ക് മാറി. ഇടക്ക് രസതന്ത്രത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായി ചേര്‍ന്നതോടെ വീണ്ടും വിദ്യാര്‍ഥി വിസയിലേക്കു മാറ്റം വാങ്ങി.
പിന്നീട് കന്‍സാസ് സിറ്റിയിലെ പാര്‍ക്ക് സര്‍വകലാശാലയില്‍ രസതന്ത്ര വിഭാഗത്തില്‍ ഗവേഷകനായി ചേര്‍ന്നു. രാജ്യത്തിനും സമൂഹത്തിനും വലിയ തരത്തിലുള്ള സേവനങ്ങള്‍ അര്‍പ്പിക്കുന്ന കുടിയേറ്റക്കാര്‍ പോലും ട്രംപിന്റെ സമീപനത്തില്‍നിന്നു മുക്തമല്ലെന്നും ഒരു തരത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത കുടിയേറ്റക്കാരെ ഐ.സി.ഇ വൃത്തങ്ങള്‍ വേട്ടയാടുന്നുണ്ടെന്നും കുടിയേറ്റകാര്യങ്ങളിലെ മുതിര്‍ന്ന അഭിഭാഷകനായ ജെഫ്രി വൈ. ബെന്നെറ്റ് പറഞ്ഞു. ജമാലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജെഫ്രി ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."