HOME
DETAILS

നോട്ട് പ്രതിസന്ധി: സഹകരണ ബാങ്കുകള്‍ പഴയ പ്രതാപം വീണ്ടെടുക്കുന്നു

  
backup
February 14 2017 | 20:02 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-2

 


തൊടുപുഴ: നോട്ട് പ്രതിസന്ധിയെത്തുടര്‍ന്ന തകര്‍ച്ചയുടെ വക്കിലേക്ക് നീങ്ങിയ സഹകരണ മേഖല കരകയറ്റത്തിന്റെ പാതയില്‍. ഏതാണ്ട് 80 ശതമാനത്തോളം സഹകരണ ബാങ്കുകളുടേയും പ്രവര്‍ത്തനം സാധാരണ നിലയിലേയ്‌ക്കെത്തിക്കഴിഞ്ഞു.
റിസര്‍വ് ബാങ്ക്, ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള ശേഷി ഭൂരിപക്ഷം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നവകേരളീയം, സഹകരണ കാമ്പയിന്‍, ഭവന സന്ദര്‍ശനം, ലഘുലേഖ വിതരണം എന്നിവയിലൂടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ മൂലം സഹകരണ മേഖല പഴയ പ്രതാപം വീണ്ടെടുക്കുകയാണ്. സര്‍ക്കാര്‍ പദ്ധതി മുഖാന്തിരം സഹകരണ ബാങ്കുകളിലേയ്ക്ക് വായ്പാ തിരിച്ചടവും ചിട്ടിത്തുകയും (എം. ഡി. എസ്), ഭവന സന്ദര്‍ശനത്തിന്റെ ഫലമായി സേവിംഗ്‌സ് നിക്ഷേപങ്ങളും എത്തിത്തുടങ്ങി.
ഈ പണം എത്തിത്തുടങ്ങിയതിനാലാണ് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. ചിട്ടി പിടിച്ചാലും ചിട്ടിത്തുക ചിറ്റാളന്റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ജില്ലയില്‍ വെള്ളിയാമറ്റം, കാരിക്കോട്, വണ്ണപ്പുറം തുടങ്ങി ഏതാനും ചില സഹകരണ ബാങ്കുകള്‍ മാത്രമാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ച രീതിയിലിക്ക് ഇപ്പോഴും എത്താത്തത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവര്‍ക്കും ഈ നിലയിലേക്ക് ഉയരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മികച്ച ഭരണസമതികള്‍ നിലനില്‍ക്കുന്ന സഹകരണ ബാങ്കുകളില്‍ വായ്പകള്‍ യഥേഷ്ടം നല്‍കുന്നുണ്ട്. ജില്ലാ സഹകരണ ബാങ്കുകളിലെ ചെക്കാണ് വായ്പക്കാരന് നല്‍കുന്നത്.
പ്രതിസന്ധി ഘട്ടത്തില്‍ പ്രാഥമിക സഹകണ ബാങ്കുകളെ കൈയ്യൊഴിഞ്ഞ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ അനുയോജ്യമായ മാര്‍ഗമായാണ് പ്രാഥമിക സഹകരണ ബാങ്ക് ഭരണസമിതികള്‍ ഇതിനെ കാണുന്നത്. പ്രതിസന്ധി സമയത്ത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ദേശസാല്‍കൃത ബാങ്കുകളിലെ സേവിംഗ്‌സ് - കറന്റ് അക്കൗണ്ടുകളില്‍ നിന്നും ലഭിച്ചിരുന്ന തുക ജില്ലാ സഹകരണ ബാങ്കുകള്‍ പരാതി നല്‍കിയാണ് തടഞ്ഞത്.
ഇടുക്കി, കോട്ടയം ജില്ലാ സഹകരണ ബാങ്കുകളാണ് റിസര്‍വ് ബാങ്കിന് പരാതി നല്‍കിയത്. ഇതിനിടെ സഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തി കൂടുതല്‍ ആനുകൂല്യം തട്ടാന്‍ ഒരു വിഭാഗം ജീവനക്കാര്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം വിരമിക്കുന്ന ജീവനക്കാരാണ് ജോയിന്റ് രജിസ്ട്രാറെ (ജനറല്‍) സ്വാധീനിച്ച് ക്ലാസിഫിക്കേഷന്‍ ഉയര്‍ത്താന്‍ ശ്രമം നടത്തുന്നത്. ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തിയാല്‍ ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കുകളിലെ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുമ്പോള്‍ മുക്കാല്‍ കോടിയോളം രൂപ ആനുകൂല്യങ്ങളായി ബാങ്ക് നല്‍കേണ്ടി വരും. ഇങ്ങനെ കൂടുതല്‍ തുക ആനുകൂല്യമായി നേടാന്‍ കുറുക്കുവഴിയിലൂടെ ക്ലാസ് ഉയര്‍ത്താനുള്ള നീക്കമാണ് നടത്തുന്നത്.
അറ്റന്‍ഡര്‍ - സെയില്‍സ്മാന്‍ തസ്തികകളില്‍ സര്‍വീസില്‍ പ്രവേശിക്കുന്ന പലരും സെക്രട്ടറി തസ്തികയിലാണ് വിരമിക്കുന്നത്. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകുമ്പോഴും മൂലധനശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് സഹകരണ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago