തിരുത്ത് വേണ്ടത് ഉത്തരവിനോ, മദ്യത്തിനോ...?
കേരള സര്‍ക്കാര്‍ സുപ്രീംകോടതിയോട് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത് പുറപ്പെടുവിച്ച ഉത്തരവിനാണോ , മദ്യത്തിന്റെ നിര്‍വ്വചനത്തിനാണോ എന്നത് ചെറിയൊരു സംശയമല്ല .
പക്ഷെ, ബിയര്‍, വൈന്‍, കള്ള് , തുടങ്ങിയവ എന്തു കൊണ്ട് മദ്യത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നാണ് അവ്യക്തമായിക്കിടക്കുന്നത്.
മനുഷ്യ ബേധ മണ്ഡലത്തില്‍ കടന്നു ചെന്ന് മയക്കമോ , ഉത്തേജനമോ സൃഷ്ടിക്കുന്നവയെയാണ് ലഹരി വസ്തുക്കള്‍ എന്ന് പറയുന്നതെങ്കില്‍ , ആല്‍ക്കഹോളിക് പദാര്‍ത്ഥങ്ങളെല്ലാം ആ പരിധിയില്‍ വരുന്നത് തന്നെയാണ്.
9% മുതല്‍ 16% വരെ ആല്‍ക്കഹോള്‍ അടങ്ങിയ വൈനും, 8% അടങ്ങിയ ബിയറും, അത്ര തന്നെ ആല്‍ക്കഹോളിക് ആയ കള്ളും എങ്ങിനെയാണ് മദ്യമെന്ന അസ്ഥിത്വത്തില്‍ നിന്ന് പുറത്ത് കടക്കുക...?
മാനസിക പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന 'സൈക്കോ ആകടീവ്' പദാര്‍ത്ഥമാണ് ആല്‍ക്കഹോള്‍, അതില്‍ തന്നെ ചിലത് കുടിക്കുവാന്‍ യോഗ്യമല്ലാത്തത് പോലുമാണ്.
ഇനി കള്ളാണ് വിഷയമെങ്കില്‍ ചെത്തുമ്പോള്‍ ലഭിക്കുന്ന മധുരക്കള്ള് അതിവേഗത്തില്‍ പുളിക്കുന്ന ഒന്നാണ്.
അതോടെ പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം നഷ്ടപ്പെടുകയും എട്ടു ശതമാനത്തോളം ആല്‍ക്കഹോളടങ്ങിയ പാനീയമായി അത് മാറുകയും ചെയ്യും.
അപ്പോള്‍ അതിലൊന്നുമല്ല വ്യക്തത വേണ്ടത് എന്ന് വ്യക്തം. സ്ഥലകാല പരിമിതിയും പറഞ്ഞ് സുപ്രീം കോടതി ഉത്തരവിനെ നീട്ടിക്കൊണ്ട് പോകുകയും ,
നഷ്ടമാകാന്‍ പോകുന്ന നികുതി ലഭ്യതയെ പ്രതിരോധിച്ചു നിര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ വ്യക്തത തേടലിലെ ഒളിയമ്പ്.
പൂര്‍ണ്ണ മദ്യ നിരോധനം ആഗ്രഹിക്കുന്ന ഒരു ഭൂരിപക്ഷ ജനവിഭാഗത്തിനെതിരെയാണ് കേരള സര്‍ക്കാരിന്റെ ഈ പരിശ്രമം എന്നതാണ് ഖേദകരം.
സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക് തടസം നില്‍ക്കുന്ന ഒരു തിന്മയെ തട്ടിത്തെറിപ്പിക്കുന്നതിന് പകരം അതിനെ മോഡി പിടിപ്പിക്കുവാന്‍ ശ്രമിക്കുന്നത് തീര്‍ത്തും പരിഹാസപരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."