HOME
DETAILS

ട്രോഫി, ഷീല്‍ഡ്, മെമന്റോ, ബാഡ്ജ് ആദരസൂചകങ്ങളാണ്

  
backup
February 14 2017 | 20:02 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%b7%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8b-2

'ട്രോഫി, ഷീല്‍ഡ്, മെമന്റോ, ബാഡ്ജ്: ചില സദ്‌വിചാരങ്ങള്‍' എന്ന തലക്കെട്ടിലെ ലേഖനം വായിച്ചു. എഴുത്തുകാരന്റെ അഭിപ്രായങ്ങള്‍ക്കു ചില മറുപുറങ്ങള്‍ കൂടി കാണേണ്ടതുണ്ട്.

പരിപൂര്‍ണമായ പ്ലാസ്റ്റിക് നിരോധനം അസാധ്യമാണെന്നിരിക്കെ സംസ്ഥാനത്തെ എല്ലാ സംഘടനകളും പ്രാദേശികതലം മുതല്‍ സംസ്ഥാനതലംവരെ പരിപാടികള്‍ക്കായി ബാഡ്ജ് ഉപയോഗിക്കുന്നത് എതിര്‍ക്കാനോ തള്ളിക്കളയാനോ ആവില്ല.

ബാഡ്ജ് ധരിക്കുന്നത് ആദര സൂചകമായാണ്. ബാഡ്ജിനെ ഭൂമിയുടെ റീചാര്‍ജിങ് നടത്താന്‍ സാധിക്കാത്ത ഖരമാലിന്യമായി പരിചയപ്പെടുത്തുമ്പോള്‍ അതിനേക്കാള്‍ കാഠിന്യമേറിയ ധാരാളം അനാവശ്യ വസ്തുക്കള്‍ അവഗണിക്കപ്പെടുകയാണ്. ആദ്യം നിരോധിക്കേണ്ടത് ഏറ്റവും കൂടുതല്‍ ദ്രോഹമുണ്ടാക്കുന്നവയാണ്.

ബാഡ്ജിനു പകരം ഒരേ നിറത്തിലുള്ള കര്‍ചീഫ് ധരിച്ചാല്‍ വളന്റിയര്‍മാരെയും അതിഥികളെയും തിരിച്ചറിയാന്‍ സാധിക്കുമെന്നതു വാസ്തവമാണെങ്കിലും ഒരു പരിപാടിക്കുപയോഗിച്ച കര്‍ചീഫ് മറ്റു പരിപാടികള്‍ക്ക് ഉപയോഗിക്കുന്നത് അനാദരവായി മാറും.
ബാഡ്ജ് ആ പരിപാടിയെക്കുറിച്ച് ഹ്രസ്വവാക്കുകളില്‍ പൂര്‍ണ അവബോധം നല്‍കുന്നു. ബാഡ്ജിലൂടെ ലഭിക്കുന്ന ആ തിരിച്ചറിവു കര്‍ചീഫിലൂടെ കിട്ടില്ല. പ്രിന്റ് ചെയ്ത കര്‍ചീഫ് ഭാവിയില്‍ ഉപയോഗിക്കാനാകില്ല.

ട്രോഫി, ഷീല്‍ഡ്, മെമന്റോ എന്നിവ തീര്‍ത്തും ആദരവിന്റെ ഭാഗമാണ്. ആദരത്തോടെ മറ്റുള്ളവര്‍ നല്‍കുന്ന ഉപഹാരം മാറാലയും പൊടിപടലങ്ങളും പിടിക്കാതെ സൂക്ഷിക്കേണ്ടത് അതു സ്വീകരിച്ച വ്യക്തിയുടെ കടമയും മര്യാദയുമാണ്. ഷീല്‍ഡിനു പകരം വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്‍കുന്നതില്‍ പ്രത്യേകതയൊന്നുമില്ല. സമ്പന്നന്റെ മകനോ മകളോ മത്സരവിജയിയാകുമ്പോള്‍ കാഷ് അവാര്‍ഡിനു വേണ്ടത്ര പരിഗണന നല്‍കിയെന്നു വരില്ല. പണക്കാര്‍ക്കു ഷീല്‍ഡും പാവങ്ങള്‍ക്കു കാഷ് അവാര്‍ഡും നല്‍കുന്നത് അനീതിയുമാണ്. മെമന്റോയോ ഷീല്‍ഡോ എന്നെന്നും ഓര്‍ത്തിരിക്കാന്‍ സഹായകമാകും.

കൊടികളും ഫ്‌ളക്‌സ് ബോര്‍ഡുകളും പരിപാടികളുടെ വിജയത്തിനും പ്രചാരണത്തിനും അനിവാര്യമാണ്. അതിരു കവിയരുതെന്നു മാത്രം. മാന്യമായ പ്രചാരണത്തിനുള്ള മാര്‍ഗം തേടുന്നതില്‍ തെറ്റില്ല. അതില്‍പെട്ടതു തന്നെയാണു പതാകകളും ഫ്‌ളക്‌സ് ബോര്‍ഡുകളും. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കട്ടെ.

മുഹമ്മദ് ത്വയ്യിബ്,
ആലൂര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago