HOME
DETAILS

സംരക്ഷണാധ്യാപകരുടെ പുനര്‍ വിന്യാസം മുടങ്ങും; കെ.ഇ.ആര്‍ ഭേദഗതിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

  
backup
February 14 2017 | 21:02 PM

%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0

മലപ്പുറം: കെ.ഇ.ആര്‍ റൂള്‍ ഭേദഗതിയിലെ സംരക്ഷണാധ്യാപകരുടെ പുനര്‍ വിന്യാസം സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്ത വിഷയത്തില്‍ സര്‍ക്കാരും എയ്ഡഡ് മാനേജ്‌മെന്റുകളും തുറന്ന പോര്് തുടരുന്നതിനിടെയാണ് സംരക്ഷണാധ്യാപകരുടെ പുനര്‍ വിന്യാസം ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുന്നത്.

1979ന് ശേഷം നിലവില്‍ വന്ന എയ്ഡഡ് സ്‌കൂളുകളില്‍ (ന്യൂ സ്‌കൂള്‍) മാനേജ്‌മെന്റുകളുടെ നിയമനം നിയന്ത്രിക്കാനുള്ള വ്യവസ്ഥകളാണ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. സംരക്ഷണാധ്യാപകരുടെ പുനര്‍ വിന്യാസവുമായി ബന്ധപ്പെട്ട ഉത്തരവു പ്രകാരം 1979നു മുന്‍പുള്ള എയ്ഡഡ് സ്‌കൂളുകളില്‍ 1:1 പ്രകാരവും 1979 മെയ് 22ന് ശേഷം പുതുതായി വന്നതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളില്‍ ഭാവിയില്‍ വരുന്ന മുഴുവന്‍ ഒഴിവുകളിലേക്കും അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തണമെന്നുമാണ് വിജ്ഞാപനത്തിലെ വ്യവസ്ഥ.

വിജ്ഞാപനത്തിന് 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിരുന്നു. ഇതിനെതിരേ സംസ്ഥാനത്തെ നൂറിലധികം എയ്ഡഡ് സ്‌കൂള്‍ മാനേജുമെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭേദഗതി ഏകപക്ഷീയമാണെന്നും മാനേജുമെന്റുകളുടെ നിയമനാംഗീകാരം കവര്‍ന്നെടുക്കുന്നതുമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസ് ജനുവരി 30നു പരിഗണിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഈ കേസില്‍ കക്ഷി ചേര്‍ന്ന ഒരു വിദ്യാലയത്തിലും സംരക്ഷണാധ്യാപകരെ പുനര്‍ വിന്യസിക്കരുതെന്ന് കാണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ.
ന്യൂ സ്‌കൂളുകളുകളില്‍ നിയമിതരായ അധ്യാപകരുടെ നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളിലും സര്‍ക്കുലറുകളിലും ഈ റൂള്‍ ഭേദഗതി കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

സംരക്ഷണാധ്യാപകരുടെ പുനര്‍ വിന്യാസം പൂര്‍ത്തിയായെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെ പുനര്‍ വിന്യസിച്ച സംരക്ഷണ അധ്യാപകരുടെ യഥാര്‍ഥ കണക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ശേഖരിച്ച് പ്രസിദ്ധീകരിച്ചത്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പുനര്‍ വിന്യസിച്ച അധ്യാപകരെ കെ.ഇ.ആര്‍ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ വീണ്ടും എയ്ഡഡ് സ്‌കൂളുകളിലേക്ക് തിരിച്ചയക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ വന്നതോടെ ഇത്തരം വിദ്യാലയങ്ങളില്‍ സംരക്ഷണാധ്യാപകരുടെ പുനര്‍ വിന്യാസം സാധ്യമല്ലാതായിരിക്കുകയാണ്.

1979ന് ശേഷം നിലവില്‍ വന്നതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളില്‍ ഭൂരിഭാഗവും മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലാണ്. കുട്ടികള്‍ വര്‍ധിച്ചുണ്ടായ അധിക തസ്തികകളിലേക്കും നിയമനം നടന്നിട്ടുണ്ട്. നിയമനങ്ങള്‍ക്ക് അംഗീകാരം കാത്തിരിക്കുന്ന അധ്യാപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക വിധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago