വിവേകാനന്ദ കോളജില്‍ വീണ്ടും എസ്.എഫ്.ഐ, എ.ബി.വി.പി സംഘര്‍ഷം
കുന്നംകുളം: കിഴൂര്‍ വിവേകാനന്ദ കോളജില്‍ എസ്.എഫ്.ഐ എ.ബി.വി.പി സംഘര്‍ഷം. ഇരുവിഭാഗത്തില്‍പെട്ട രണ്ട് പേര്‍ക്ക് പരുക്കേറ്റു.
എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കോളജിലെ രണ്ടാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ഥി ചിരളയം പുലിക്കോട്ടില്‍ ധീരജ്(19), എ.ബി.വി.പി യൂനിറ്റ് പ്രസിഡന്റും ബികോം രണ്ടാം വര്‍ഷവിദ്യാര്‍ഥിയായ അണ്ടത്തോട് കരണംകോട്ട് വീട്ടില്‍ അശ്വിന്‍(19)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ വിത്യസ്ഥ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ധീരജിന്റെ വലതു കൈക്ക് ക്ഷതമുണ്ട്്.
ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു സംഘര്‍ഷം. കോളജിനു പുറത്തുള്ള കാന്റീനില്‍ ചായകുടിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്്. തുടര്‍ന്ന് പരുക്കേറ്റ അശ്വനിനെയും കൊണ്ട് എ.ബി.വി. പി, ബി.ജെ.പി പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ പിതാവിനെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ടായിരുന്നത്് സംഘര്‍ഷത്തിന് വഴിവെച്ചുവെങ്കിലും പൊലിസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. മര്‍ദനം സംബന്ധിച്ച് ഇരു വിഭാഗവും പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."