ഗ്രീന്‍ ടൂറിസം പദ്ധതി നടപ്പിലാക്കും: റോഷി അഗസ്റ്റിന്
കട്ടപ്പന: കട്ടപ്പനയിലെയും സമീപ പ്രദേശങ്ങളിലെയും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഗ്രീന്‍ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് നിയുക്ത എം എല്‍ എ റോഷി അഗസ്റ്റിന് പറഞ്ഞു.
കട്ടപ്പന പഞ്ചായത്തില്‍ നടത്തിയ നന്ദി പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുരുളി, കല്യാണത്തണ്ട് മേഖലകളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തിച്ചേരത്തക്കവിധം സൗകര്യമൊരുക്കും. ഇതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മിനി എയര്‍സ്ട്രിപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മുനിസിപ്പാലിറ്റിയായി മാറിയ കട്ടപ്പനയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം.
പര്യടന യോഗങ്ങളില്‍ നഗരസഭാ ചെയര്മാന് ജോണി കുളംപള്ളി, മനോജ് മുരളി, മനോജ് എം.തോമസ്, ടി.ജെ. ജേക്കബ്, ജോയി പൊരുന്നോലില്‍, രാജു തോമസ്, കെ.എന്‍.മുരളി, സിജു ചക്കുംമൂട്ടില്‍, ജോസ് മുത്തനാട്ട്, ജോയി കുളക്കച്ചിറ, തങ്കച്ചന് വാലുമ്മേല്‍, ഷാജി വെള്ളംമാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് കഞ്ഞിക്കുഴി പഞ്ചായത്തില്‍ നന്ദി പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."