HOME
DETAILS
MAL
കുറുമ്പാലമറ്റത്ത് റോഡ് കൈയേറി കൃഷി
backup
May 30 2016 | 20:05 PM
കരിമണ്ണൂര്‍: കരിമണ്ണൂര്‍-തൊടുപുഴ റോഡില്‍ കുറുമ്പാലമറ്റം ഭാഗത്ത് റോഡ് കൈയേറി കൃഷിയും മറ്റും നടത്തുന്നത് വ്യാപകമാകുന്നു.
ഇതുമൂലം ഈ ഭാഗത്ത് വാഹാനാപകടങ്ങളും പതിവാകുന്നു. പിഡബ്ല്യുഡി റോഡ് വക്കിലെ ഓട മണ്ണിട്ട് നികത്തിയാന് ചിലര്‍ വാഴയും മറ്റും കൃഷിചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഈ ഭാഗത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ഓട മൂടിയതോടെ മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് അപകടകാരണമാവുന്നു.
ഉയര്‍ന്ന പ്രദേശത്തുനിന്നുള്ള മണ്ണും ഒഴുകിയെത്തി റോഡില്‍ കിക്കുന്നത് ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഭീഷണിയാണ്.
അടിയന്തിരമായി കൈയേറ്റം ഒഴിപ്പിച്ച് ഈ പ്രദേശത്തെ ഓടകള്‍ തെളിച്ച് റോഡിലേക്കുള്ള വെള്ളക്കെട്ട് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."