ഭക്ഷണത്തിന്റെ സാമ്പിള്‍ ആരോഗ്യ വകുപ്പ് പരിശോധനക്കായി അയച്ചു
വടകര: കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷണത്തിന്റെ സാമ്പിള്‍ ആരോഗ്യ വകുപ്പ് പരിശോധനക്കായി അയചിട്ടുണ്ട്. വിഷബാധയേറ്റു ഓര്‍ക്കാട്ടേരിയില്‍ മാത്രം 632 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 548 പേര്‍ സ്ത്രീകളാണ്. 33 കുട്ടികളും 84 പുരുഷന്‍മാരുമാണ് ഇവിടെ ചികിത്സ തേടിയത്. ഇതില്‍ 108പേര്‍ നിരീക്ഷണത്തിലാണ് മറ്റുള്ളവരെ ചികിത്സ നല്‍കി പറഞ്ഞയച്ചു.
എടച്ചേരി എം.എല്‍.പി സ്‌കൂളില്‍നിന്നും ഏഴുകുട്ടികളെയും നരിക്കുന്ന് യു.പിയില്‍ നിന്നും 28 കുട്ടികളെയും ഓര്‍ക്കാട്ടേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തുടര്‍ ചികിത്സക്കായി എട്ടുപേരെ വടകര ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
മറ്റിടങ്ങളില്‍ ചികിത്സ തേടിയവര്‍- വില്ല്യാപ്പള്ളി എം.ജെ ഹോസ്പിറ്റല്‍ 20പേര്‍, വടകര സഹകരണ ആശുപത്രി 25, വടകര ആഷ ഹോസ്പിറ്റല്‍ 30, വടകര ജില്ലാ ആശുപത്രി 19 കൂടാതെ കല്ലാച്ചി വിംസ് ആശുപത്രിയിലും തലശ്ശേരിയിലെ വിവിധ ആശുപത്രികളിലും ആളുകള്‍ ചികിത്സ തേടിയതായി അറിയുന്നു.
ഡി.എം.ഒ രവികുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ രാധാകൃഷ്ണന്‍, നാരായണന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: അജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ പ്രേമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഉലഹന്നാന്‍, വടകര ബ്ലോക്ക് പരിധിയിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ സ്ഥലത്തെത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷിപ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും അടിയിന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിച്ചു.
എടച്ചേരി പൊലിസും സ്ഥലത്തെത്തി ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്തി. ആരോഗ്യ വകുപ്പ് അധികൃതര്‍ ഭക്ഷ്യസാമ്പിളുകള്‍ പരിശോധനക്കെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലിസും അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."