ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത് ഒരു വീട്ടില്‍ ഒരു വിധവാ പദ്ധതി: ഡോ. എം.കെ മുനീര്‍
മാവൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നത് ഒരു വീട്ടില്‍ ഒരു വിധവയെന്ന പദ്ധതിയാണെന്ന് ഡോ. എം.കെ മുനീര്‍. സ്വന്തം മണ്ഡലത്തില്‍ തന്നെ ഇതിന്റെ ഉദ്ഘാടനം നടന്നിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ചുരുങ്ങിയ ദിനങ്ങള്‍ക്കകം മൂന്നു പേരെ ഇവിടെ കൊലപ്പെടുത്തി റെക്കോര്‍ഡ് സൃഷ്ടിച്ചു. എല്ലായിടത്തും പദ്ധതി വ്യാപിപ്പിക്കാന്‍ സി.പി.എം പ്രവര്‍ത്തകരെ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുകയാണ്. യു.ഡി.എഫ് നടത്തുന്ന മേഖലാ ജാഥയ്ക്ക് കുന്ദമംഗലം മണ്ഡലത്തിലെ പുവ്വാട്ടുപറമ്പില്‍ നല്‍കിയ സ്വീകരണത്തിനു നന്ദിപറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളക്ഷാമം അതിരൂക്ഷമാകാന്‍ പോകുന്ന സമയത്തുപോലും മന്ത്രിതല യോഗം വിളിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയാറായിട്ടില്ലെന്നും മുനീര്‍ പറഞ്ഞു. ഐ.എ.എസുകാരെയും ഐ.പി.എസുകാരേയും തമ്മില്‍ ഭിന്നിപ്പിക്കാന്‍ മാത്രമാണു ഭരണകൂടത്തിന്നു കഴിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാതുവിപണിയില്‍ വില കുതിക്കുമ്പോള്‍ അവ നിയന്ത്രിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ്, മാവേലി സ്‌റ്റോറുകള്‍, റേഷന്‍ ഷാപ്പുകള്‍ എന്നിവ വഴി സര്‍ക്കാര്‍ തുച്ഛമായ വിലയ്ക്ക് പച്ചക്കറികളും മറ്റു അവശ്യവസ്തുക്കളും ലഭ്യമാക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇന്ന് അവശ്യസാധനങ്ങളുടെ വില ഉയര്‍ത്തുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുവിതരണ ശാലകളാണ്. ഇവയെ പിന്തുടര്‍ന്ന് പൊതുവിപണിയിലും വില കുതിക്കുകയാണെന്ന് മുനീര്‍ പറഞ്ഞു.
എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം പ്രസിഡന്റ് പി. മൊയ്തീന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സി. മോയിന്‍കുട്ടി, അഡ്വ. ടി. സിദ്ദീഖ്, കെ. ശങ്കരന്‍മാസ്റ്റര്‍, ജെ.ഡി.യു സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലി, മുസ് ലിംലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജന. സെക്രട്ടറി എന്‍.സി അബൂബക്കര്‍, ഖാലിദ് കിളിമുണ്ട, യു.സി രാമന്‍, കെ.സി അബു പ്രസംഗിച്ചു. യു.ഡി.എഫ് മണ്ഡലം ജന. കണ്‍വീനര്‍ കെ.എ ഖാദര്‍ മാസ്റ്റര്‍ സ്വാഗതവും കെ. മൂസ്സമൗലവി നന്ദിയും പറഞ്ഞു.
ബേപ്പൂര്‍ മണ്ഡലത്തില്‍ നല്‍കിയ സ്വീകരണയോഗം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ യു. പോക്കര്‍ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി, ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, സെക്രട്ടറി എന്‍.സി അബൂബക്കര്‍, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, സി.എന്‍ വിജയകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി. ശങ്കരന്‍, കണ്‍വീനര്‍ വി. കുഞ്ഞാലി, മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, കെ. ശങ്കരന്‍, പി. കാര്‍ത്തികേയന്‍, എം.പി ആദം മുല്‍സി, ജി. നാരായണന്‍ കുട്ടി, ടി. ശിവദാസന്‍, എന്‍.സി അബ്ദുറസാക്ക്, ഷാഫി ചാലിയം, ടി.കെ അബ്ദുള്‍ ഗഫൂര്‍, കെ.കെ ആലിക്കുട്ടി, വി. അബ്ദുല്‍ അലി, എന്‍.പി അബ്ദുല്‍ ഹമീദ്, കോടിയേരി ശ്രീധരന്‍, പി. ബൈജു, എം. കുഞ്ഞാമുട്ടി, പി.എ വാരിദ്, പി.സി അഹമ്മദ്കുട്ടി ഹാജി, കെ. രാജന്‍, എം.എം അനില്‍കുമാര്‍, പി. കുഞ്ഞിമൊയ്തീന്‍, എം.പി ജനാര്‍ദ്ദനന്‍, രാധാകൃഷ്ണന്‍, കെ. തസ്‌വീര്‍ഹസ്സന്‍, കെ.പി നിഷാദ്, രമേശ് നമ്പിയത്ത്, കെ.എ ഗംഗേഷ്, എ.പി ബഷീര്‍, റിയാസ് അരീക്കാട്, ശിഹാബ് നല്ലളം, ടി. ഷഫ്‌നാസ് അലി സംസാരിച്ചു. മേഖല ജാഥ ജില്ലയിലെ പര്യടനത്തിനു ഇതോടെ സമാപനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."