സേഫ് ഇന്റര്‍നെറ്റ്: സുരക്ഷയൊരുക്കി ഗൂഗിള്‍
ലോകം ഇന്ന് സേഫ് ഇന്റര്‍നെറ്റ് ദിവസം ആഘോഷിക്കുകയാണ്. ഈ ദിവസം ഓണ്‍ലൈന്‍ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വത്തിന്റെയും സുരക്ഷയെയും പറ്റി അവബോധം നല്‍കുകയാണ് ഗൂഗിള്‍.
ഇന്ത്യയിലെ സേവ് ഇന്റര്‍നെറ്റ് ദിവസത്തില്‍ ഗൂഗിളും പങ്കാളികളാവുകയാണ്. ഗൂഗിളിന്റെ പൊതുസുരക്ഷാവിഭാഗം മൂന്ന് ഘട്ടങ്ങളിലൂടെ ഓണ്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമാക്കുകയാണ്.
ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഇൗ സഹായം ഉപയോഗിക്കാം. ഇതിനെ കുറിച്ചുള്ള മുഴുവന്വിവരങ്ങളും ഗൂഗിള്‍ ഹോംപേജില്‍ ലഭ്യമാണ്. ഈ മൂന്ന് ഘട്ടങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും.
ജിമെയില്‍
കംപ്യൂട്ടറിലേയും ജിമെയിലുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധിക്കും.
കംപ്യൂട്ടര്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്: സെറ്റിങ്ങ്സ്-മൈഅക്കൗണ്ട്-സൈന്‍ഇന്‍&സെക്യൂരിറ്റി-സെക്യൂറിറ്റി.
മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്: സെറ്റിങ്ങ്സ്-ഐഡി-മൈഅക്കൗണ്ട്-സൈന്‍ ഇന്‍ &സെക്യൂരിറ്റി-സെക്യൂരിറ്റി ചെക്ക്.
ഗൂഗിള്‍ പ്ലേയുടെ സംരക്ഷണം
കഴിഞ്ഞ നവംബറില്‍ ആരംഭിച്ച ഈ സംരഭം എല്ലാ അപ്ലിക്കേഷനുകളെയും പരിശോധനയില്‍ സൂക്ഷിക്കുന്നുണ്ട്. ഈ പ്രത്യേകത ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്യുന്ന അപ്ലിക്കേഷനുകള്‍ അപകടാവസ്ഥയില്‍നിന്ന് സുരക്ഷിതമാണോയെന്ന് മനസിലാക്കുന്നതിനായി ഫോണുകളെ സ്കാന്‍ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."