HOME
DETAILS
MAL
പൊലിസ് കംപ്ലെയ്ന്റ് അതോറിറ്റിക്കെതിരേ ഹരജി
backup
May 31 2016 | 02:05 AM
കൊച്ചി: പെരുമ്പാവൂരില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ പൊലിസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നിര്‍ദേശിച്ചതിനെതിരേ കൊച്ചി റെയ്ഞ്ച് ഐ.ജി മഹിപാല്‍ യാദവ് ഹൈക്കോടതിയില്‍ ഹരജി നല്കി.വധക്കേസില്‍ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടന്നുവരികയാണ്. പുറത്തുവരുന്ന മാധ്യമവാര്‍ത്തകള്‍ പലതും അടിസ്ഥാനരഹിതമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."