പിണറായിയുടെ പൊലിസും ആഭ്യന്തരവകുപ്പും സംഘപരിവാറിന്റെ കളിത്തോഴരെന്ന് ചെന്നിത്തല
തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തില്‍ സംഘപരിവാറിന്റെ ഫാസിസം മുഖംമൂടിയില്ലാതെ പ്രത്യക്ഷപ്പെടുന്നതിന്റെ തെളിവാണ് കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണമെന്ന് ചെന്നിത്തല പറഞ്ഞു.
ഉത്തരേന്ത്യയില്‍ പത്തിവിടര്‍ത്തി ആടിയ ഫാസിസ്‌റ് കാളസര്‍പ്പം പ്രബുദ്ധമായ കേരളത്തിന്റെ മണ്ണിലേക്ക് ഇഴഞ്ഞെത്താന്‍ ശ്രമിക്കുകയാണ്.
പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും പൊലിസ്‌വകുപ്പും പണ്ടേതന്നെ സംഘപരിവാറിന്റെ കളിത്തോഴരാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പരസ്പരം കണ്ണുപൊത്തിക്കളിക്കുന്നതല്ലാതെ ആര്‍.എസ്.എസ് അക്രമികള്‍ക്കെതിരെ അവര്‍ ചെറുവിരല്‍ പോലും അനക്കില്ല. ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലിസ് കാണിക്കുന്ന ആത്മാര്‍ഥതഎന്തുകൊണ്ടാണ് സംഘപരിവാറിനെ നേരിടുന്നതില്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
കുരീപ്പുഴയ്ക്ക് നേരേ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിക്കുന്നു. സംഘപരിവാര്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്യാനും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലിസ് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."