അനധികൃത മത്സ്യബന്ധനത്തിനിടെ ബോട്ട് പിടികൂടി
ഫറോക്ക്: നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പിടികൂടിയത്.
കിളി, ഉലുവാച്ചു ഇനത്തില്‍പ്പെട്ട 1500 കിലോഗ്രാം ചെറുമത്സ്യങ്ങള്‍ ബോട്ടിലുണ്ടായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് നടന്ന പരിശോധനക്കിടെയാണ് ബോട്ട് പിടികൂടിയത്. ഇത് പൊലിസ് യാര്‍ഡിലേക്കു മാറ്റി. ജുവനൈല്‍ ഫിഷിങ് നടത്തിയതിനും വലിപ്പം കുറഞ്ഞ കണ്ണികളുള്ള വല ഉപയോഗിച്ചതിനും കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന് ആക്ട് 1980 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.
ബോട്ടിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ 50,000 രൂപയ്ക്കു ലേലം ചെയ്തു തുക സര്‍ക്കാരിലേക്ക് അടച്ചു. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ പി. അബ്ദുല്‍ മജീദ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്.ഐ സുജിത്ത്, എസ്.ഐ കെ. അനില്‍കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി. അബ്ദുല്‍ ഗഫൂര്‍, പി.ടി സാജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആഴ്ചയും ബേപ്പൂര്‍ മറൈന്‍ വിഭാഗം അനധികൃത മത്സ്യബന്ധനത്തിനു രണ്ടു ബോട്ടുകള്‍ പിടികൂടിയിരുന്നു. എറണാകുളം തോണിപറസില് പ്രമോദിന്റെ ഉടമസ്ഥതിയിലുള്ള വിനായകയും ബേപ്പൂര്‍ കുന്നത്ത് പറമ്പില്‍ കെ.പി റിയാസിന്റെ ഗരീബ് ഷാ ബോട്ടുമാണ് കസ്റ്റഡിയിലെടുത്തത്.
രണ്ടു ബോട്ടുകള്‍ക്കും 1,42,500 രൂപ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പിഴ ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."