എള്ളോളമല്ല. എള്ളിന്റെ ഗുണങ്ങള്‍
കറുത്ത ധാന്യങ്ങളില്‍പ്പെട്ട എള്ള് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. എള്ള് ഉപയോഗിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുത്തുന്നതൊടൊപ്പം ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യും.
സാന്‍വിച്ച്, സാലഡ്, കോക്ക്‌ടെയില്‍. ഐസിക്രീം എന്നിവയില്‍ ബ്ലാക്ക് ധാന്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആരേഗ്യകരമായ ഭക്ഷണത്തിനൊടൊപ്പം തന്നെ കറുത്ത ധാന്യങ്ങള്‍ രുചികരവുമാണ്.
ഹൃദയസംരക്ഷണം
എള്ളുകളിലടങ്ങിയിട്ടുള്ള ലിഗ്നന്‍സ് കോളസ്‌ടോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കോളസ്‌ട്രോള്‍ നിയന്ത്രണവിധേയമാവുന്നതോടെ രക്തസമ്മര്‍ദ്ദം സാധാരണനിലയിലെത്തുകയും ഇത് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ദഹനത്തെ സഹായിക്കുന്നു
കറുത്ത ധാന്യത്തിലടങ്ങിയിട്ടുള്ള ഫൈബര്‍ അനാവശ്യമായ മലബന്ധങ്ങളും ദഹനലക്ഷണങ്ങളും തടയാന്‍ സഹായിക്കുന്നു.
പല്ലുവെളുപ്പിക്കാം
കറുത്ത ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് പല്ലുകള്‍ക്ക് വെളുപ്പുനിറം നല്‍കാന്‍ സഹായിക്കുന്നു.
പ്രമേഹരോഗം
പ്രമേഹരോഗത്തെ ഇല്ലാതാക്കാന്‍ കറുത്ത ധാന്യം സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ ശരീരത്തിലടങ്ങിയിട്ടുള്ള ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.
ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് പ്രകൃതി ചികിത്സ
കറുത്ത ധാന്യങ്ങള്‍ ഉപയോഗിക്കുന്നത് സൗന്ദര്യ വര്‍ധനവിന് സഹായിക്കുന്നതൊടൊപ്പം തന്നെ ശരീരത്തില്‍ അമിതമായി ഉണ്ടാവുന്ന ഗ്യാസിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."