'മിഠായിത്തെരുവില്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണം'
കോഴിക്കോട്: 'മിഠായിത്തെരുവിന്റെ തനിമ കാക്കാന്‍' എന്ന പേരില്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു വിവിധ വ്യാപാര സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ച് നിരവധി തവണ തറക്കല്ലിട്ട മിഠായിത്തെരുവ് പൈതൃക പദ്ധതി പ്രാവര്‍ത്തികമാക്കിയതിനു ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ നിരോധനം സാധ്യമാക്കണം.
അനിയന്ത്രിതമായ തെരുവുകച്ചവടം, സമ്മേളനം, സമരങ്ങള്‍, മുതലക്കുളത്തെ ഗതാഗത തടസം, മൊയ്തീന്‍ പള്ളി റോഡിലെ വണ്‍വേ കാര്യക്ഷമമാക്കാത്തത്, മിഠായിത്തെരുവിലെ വാഹനം അനിയന്ത്രിതമായി പാര്‍ക്ക് ചെയ്യുന്നതുമാണ് ആദ്യഘട്ടത്തില്‍ പരിഹരിക്കേണ്ടത്. മിഠായിത്തെരുവിലേക്കു വരുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന ധാരണ ഇതുവരെ അധികൃതര്‍ നിര്‍ദേശിച്ചിട്ടില്ലെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. സി.ഇ ചാക്കുണ്ണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."